Asianet News MalayalamAsianet News Malayalam

ഇതാണ് ഹീറോയിസം! വൈകിയെത്തി ക്ലാസിലെ ടോപ് റാങ്കായി ഷമി; വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍, സാംപയെ പിന്തള്ളി

ഇന്നിംഗ്‌സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. നാല് വിക്കറ്റ് നേടിയപ്പോള്‍ തന്നെ താരത്തെ തേടി നേട്ടമെത്തിത്. ഇപ്പോള്‍ 53 വിക്കറ്റുണ്ട് ഷമിക്ക്.

mohammed shami into top of odi wicket takers table after seven wickets against new zealand
Author
First Published Nov 15, 2023, 10:52 PM IST

മുംബൈ: ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെയാണ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായത്. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 23 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഓസീസ് സ്പിന്നര്‍ ആഡം സാംപ (22 വിക്കറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദില്‍ഷന്‍ മധുഷങ്ക (21), ഷഹീന്‍ അഫ്രീദി (18), ജെറാള്‍ഡ് കോട്‌സീ (18), ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര (18) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.  

ഇന്നിംഗ്‌സ് അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ കൂടിയായി ഷമി. നാല് വിക്കറ്റ് നേടിയപ്പോള്‍ തന്നെ താരത്തെ തേടി നേട്ടമെത്തിത്. ഇപ്പോള്‍ 53 വിക്കറ്റുണ്ട് ഷമിക്ക്. കേവലം 17 ഇന്നിംഗ്‌സില്‍ നിന്നാണ് ഷമി ഇത്രയും വിക്കറ്റെടുത്തത്. മറികടന്നത് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ. 19 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു സ്റ്റാര്‍ക്കിന്റെ നേട്ടം. മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗ (25), ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ട് (28) എന്നിവരാണ് മറ്റുതാരങ്ങള്‍.

മാത്രമല്ല, ലോകകപ്പില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഷമി. മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത് (71), മുത്തയ്യ മുരളീധരന്‍ (68), മിച്ചല്‍ സ്റ്റാര്‍ക്ക് (59), ലസിത് മലിംഗ (56), വസിം അക്രം (55), ട്രന്റ് ബോള്‍ട്ട് (53) എന്നിവരാണ് 50ല്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. ഇന്ന് ഇന്ത്യ ആദ്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13), കെയ്ന്‍ വില്യംസണ്‍ (69), ടോം ലാഥം (0) എന്നിവരാണ് ഷമി മടക്കിയത്. പിന്നീട് ഡാരില്‍ മിച്ചല്‍ (134), ടിം സൗത്തി (9), ലോക്കി ഫെര്‍ഗൂസണ്‍ (6) എന്നിവരേയും ഷമി മടക്കി.

9.5 ഓവറില്‍ 57 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഈ ലോകകപ്പില്‍ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ മാത്രമാണ് ഷമി വിക്കറ്റ് വീഴ്ത്താതിരുന്നത്.

ക്രിക്കറ്റിന്റെ ഇതിഹാസത്തിന്‍റെ സെഞ്ചുറി റെക്കോര്‍ഡും പഴങ്കഥ, സച്ചിന്‍ വീണു! കോലിയുടെ നേട്ടം വാങ്കഡെയില്‍

Follow Us:
Download App:
  • android
  • ios