Asianet News MalayalamAsianet News Malayalam

എന്‍ഗിഡിക്ക് പിന്തുണ; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയ്‌നിന് പിന്തുണച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

ലുങ്കി എന്‍ഗിഡിയെ ഒരു വിഭാഗം മുന്‍ താരങ്ങള്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് ക്യാംപെയ്‌നിന് പിന്തുണയുമായി ക്രിക്കറ്റര്‍മാരെത്തിയത്.  

more south african cricketers supports black lives matter campaign
Author
Johannesburg, First Published Jul 15, 2020, 3:05 PM IST

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' ക്യാംപെയ്‌നിന് പിന്തുണ പ്രഖ്യാപിച്ച് 30 മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ദേശീയ ടീമംഗം ലുങ്കി എന്‍ഗിഡിയെ ഒരു വിഭാഗം മുന്‍ താരങ്ങള്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് ക്യാംപെയ്‌നിന് പിന്തുണയുമായി ക്രിക്കറ്റര്‍മാരെത്തിയത്.  മഖായ എന്‍ടിനി, ഹെര്‍ഷേല്‍ ഗിബ്‌സ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍ തുടങ്ങിയവരെല്ലാം ക്യാംപെയ്‌നിന് പിന്തുണ പ്രഖ്യാപിച്ചു.

രാജ്യത്ത് ക്രിക്കറ്റില്‍പ്പോലും വംശീയത നിലനില്‍ക്കുന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട ലുങ്കി എന്‍ഗിഡിയോടും ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്‍ഗിഡിയെ മുന്‍ താരങ്ങളായ പാറ്റ് സിംകോക്‌സ്, ബോത്ത ഡിപ്പനാര്‍ തുടങ്ങിയവര്‍ കുറ്റപ്പെടുത്തിയിരുന്നു. വെളുത്ത വര്‍ഗക്കാര്‍ത്തെതിരേയും അതിക്രമം നടക്കുന്നുണ്ടെന്നായിരുന്നു അവരുടെ ആരോപണം.

'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ച ലുങ്കി എന്‍ഗിഡി അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ക്യാംപയിന് ഞങ്ങളും പിന്തുണ അറിയിക്കുന്നു. തന്റെ നിലപാട് പരസ്യമാക്കിയതിന് എന്‍ഗിഡിയെ ഉന്നമിട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. മുന്‍ താരങ്ങളോടും ഇപ്പോഴുള്ള താരങ്ങളോടും ചേര്‍ന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ബ്ലാക്ക് ലൈവ് മാറ്റര്‍ ക്യാംപയിന് പിന്തുണ നല്‍കുമെന്നാണ് ഞങ്ങളുടെ ഉറച്ച പ്രതീക്ഷ.'  സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ആഷ്വെല്‍ പ്രിന്‍സ്, ജെ.പി. ഡുമിനി, പോള്‍ ആഡംസ് തുടങ്ങിയ താരങ്ങളും സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപയിനെ പിന്തുണച്ചതിന്റെ പേരില്‍ എന്‍ഗിഡിക്കെതിരെ മുന്‍ താരങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം അതിശയിപ്പിച്ചുവെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios