അസിറ്റന്റ് കോച്ചുമാരായിട്ടാണ് അഭിഷേകും റിയാനും ടീമിനൊപ്പമുള്ളത്. ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോര്‍ണെ മോര്‍ക്കല്‍ ചുമതലയേറ്റെടുക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അദ്ദേഹത്തിന്റെ കരാര്‍ ആരംഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും നേരത്തെ തന്നെ ഗംഭീറിന്റെ കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു. പിന്നാലെയാണ് മോര്‍ക്കല്‍ എത്തുന്നത്. ഇതില്‍ അഭിഷേഖും റിയാനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിനൊപ്പം ഉണ്ടായിരുന്നു. മോര്‍ക്കല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഗംഭീറിന്റെ സഹായിയായിരുന്നു.

അസിറ്റന്റ് കോച്ചുമാരായിട്ടാണ് അഭിഷേകും റിയാനും ടീമിനൊപ്പമുള്ളത്. ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്. നേരത്തെ, തന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ഗൗതം ഗംഭീര്‍ നിര്‍ദേശിച്ച അഞ്ച് പേരുകളും ബിസിസിഐ തള്ളിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

37-ാം വയസില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്ററായി രോഹിത് ശര്‍മ! മുഹമ്മദ് സിറാജിന് കനത്ത തിരിച്ചടി

ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ച വിനയ് കുമാര്‍, ലക്ഷ്മിപതി ബാലാജി എന്നിവരുടെ പേരുകളും ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിട്ട ജോണ്ടി റോഡ്സിന്റെ പേരും ബിസിസിഐ തള്ളുകയായിരുന്നു. പരിശീലകനെന്ന നിലയില്‍ സ്വന്തം ഇഷ്ടപ്രകാരം ഗംഭീറിന് കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് ബോര്‍ഡ് ഇതിലൂടെ ഗംഭീറിന് നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുണ്ടായിരുന്നു.

ഗംഭീറിന് കീഴില്‍ ഇന്ത്യ ആദ്യ പരമ്പരയ്ക്ക് ഇറങ്ങിയിരുന്നു. ശ്രീലങ്കന്‍ പര്യടനമായിരുന്നു ഗംഭീറിന്റെ കീഴില്‍ ഇന്ത്യ കളിച്ച ആദ്യ പരമ്പര. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിപ്പോള്‍ ഏകദിന പരമ്പരയില്‍ 2-0ത്തിന് തോല്‍ക്കുകയുണ്ടായി. വലിയ വെല്ലുവിളികളാണ് ഇനി ഗംഭീറിന് മുന്നിലുള്ളത്. ഐസിസി ചാംപ്യന്‍സ് ട്രോഫി, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി എന്നിവയിലെല്ലാം ഇന്ത്യന്‍ കോച്ചിംഗ് സംഘം വെല്ലുവിളിക്കപ്പെട്ടേക്കാം.