Asianet News MalayalamAsianet News Malayalam

പതിറ്റാണ്ടിലെ ഏകദിന ടീം: ധോണി തന്നെ നായകന്‍; ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍; ബുമ്ര പുറത്ത്!

ഇന്ത്യന്‍ ഏകദിന ടീമിന്‍റെ സുവര്‍ണകാലഘട്ടത്തിലെ കപ്പിത്താനും എക്കാലത്തെയും മികച്ച ഫിനിഷറുമാണ് ധോണി എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലയിരുത്തല്‍

MS Dhoni captain of CA ODI team of decade
Author
Sydney NSW, First Published Dec 24, 2019, 12:04 PM IST

സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ പതിറ്റാണ്ടിലെ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ നായകനായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ധോണിയെ കൂടാതെ മറ്റ് രണ്ട് താരങ്ങളും ടീമില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ സുവര്‍ണകാലഘട്ടത്തിലെ കപ്പിത്താനും എക്കാലത്തെയും മികച്ച ഫിനിഷറുമാണ് ധോണി എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലയിരുത്തല്‍. 2011ലെ ലോകകപ്പ് നേട്ടവും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടുന്നു. 

MS Dhoni captain of CA ODI team of decade

'ഏകദിനത്തില്‍ 50തിലധികമാണ് ധോണിയുടെ ശരാശരി. 49 തവണ പുറത്താകാതെ നിന്നു. ഈ പതിറ്റാണ്ടില്‍ റണ്‍ചേസില്‍ 28 തവണയാണ് പുറത്താകാതെ നിന്നത്. ധോണി പുറത്താകാതെ നിന്ന ഈ മത്സരങ്ങളില്‍ മൂന്ന് തവണ മാത്രമാണ് ഇന്ത്യ തോറ്റത്. വിക്കറ്റിന് പിന്നിലുള്ള ധോണിയുടെ പ്രകടനം അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ ബൗളര്‍മാരെ നിരാശപ്പെടുത്തിയിട്ടുള്ളൂ'- ക്യാപ്റ്റനായി ധോണിയെ തെര‍ഞ്ഞെടുക്കാന്‍ കാരണമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ കൂട്ടിച്ചേര്‍ത്തു. 

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയും ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓപ്പണര്‍ ഹാഷിം അംലയുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെത്തുമ്പോള്‍ മിസ്റ്റര്‍ 360 എ ബി ഡിവില്ലിയേഴ്സാണ് നാലാമന്‍. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്‍ഡ് ബോള്‍ട്ട്, ലസിത് മലിംഗ, റാഷിദ് ഖാന്‍ എന്നിവരാണ് ഏകദിന ടീമിലെ മറ്റംഗങ്ങള്‍. ഇന്ത്യന്‍ താരങ്ങളായ ജസ്‌പ്രീത് ബുമ്രയും ശിഖര്‍ ധവാനും ടീമിലില്ലെങ്കിലും പരാമര്‍ശമുണ്ട്. 

ഏകദിന ടീം: Rohit Sharma, Hashim Amla, Virat Kohli, AB de Villiers, Shakib Al Hasan, Jos Buttler, MS Dhoni (c), Mitchell Starc, Trent Boult, Lasith Malinga, Rashid Khan.

MS Dhoni captain of CA ODI team of decade

ഈ പതിറ്റാണ്ടിലെ മികച്ച ടെസ്റ്റ് ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ടെസ്റ്റ് നായകന്‍. വമ്പന്‍
താരനിരയാണ് ടെസ്റ്റ് ടീമിലുള്ളത്. അലിസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്‌ന്‍ വില്യംസണ്‍, സ്റ്റീവ് സ്‌മിത്ത്, എ ബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്റ്റോക്‌സ്, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍,
സ്റ്റുവര്‍ട്ട് ബ്രോഡ്. നഥാന്‍ ലിയോണ്‍, ജയിംസ് ആന്‍ഡോഴ്‌സണ്‍ എന്നിവര്‍ ടീമിലിടം പിടിച്ചപ്പോള്‍ ജോ റൂട്ടിന്‍റെ അസാന്നിധ്യം ശ്രദ്ധേയമായി. 

പതിറ്റാണ്ടിലെ ടെസ്റ്റ് ടീം: Alastair Cook, David Warner, Kane Williamson, Steve Smith, Virat Kohli (c), AB de Villiers, Ben Stokes, Dale Steyn, Stuart Broad, Nathan Lyon, and James
Anderson. 

Follow Us:
Download App:
  • android
  • ios