Asianet News MalayalamAsianet News Malayalam

പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ..! ചെപ്പോക്കിനെ പ്രണയിച്ച മഹി; വീഡിയോ ഏറ്റെടുത്ത് സിഎസ്കെ ആരാധകര്‍

പരിശീലനത്തിന്‍റെ ഒഴിവ് സമയത്ത് ചെപ്പോക്കിലെ കസേരകള്‍ക്ക് മഞ്ഞ പെയിന്‍റ് അടിക്കുന്ന ധോണിയുടെ വീഡിയോ ആണ് സിഎസ്കെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്

MS Dhoni enjoys spray painting seats in Chepauk stadium btb
Author
First Published Mar 27, 2023, 7:33 PM IST

ചെന്നൈ: ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മിന്നും താരമാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി. ചെന്നൈയെ വൻ വിജയങ്ങളിലേക്ക് നയിച്ച ധോണിയെ തമിഴ്നാട് ഹൃദയം കൊണ്ട് മുമ്പേ സ്വന്തം നാട്ടുകാരനാക്കി മാറ്റിക്കഴിഞ്ഞതാണ്. ഇപ്പോള്‍ ധോണിക്ക് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിനോടുള്ള സ്നേഹം വെളിവാക്കുന്ന ഒരു വീഡിയോ ആണ് ടീം പുറത്ത് വിട്ടിട്ടുള്ളത്.

പരിശീലനത്തിന്‍റെ ഒഴിവ് സമയത്ത് ചെപ്പോക്കിലെ കസേരകള്‍ക്ക് മഞ്ഞ പെയിന്‍റ് അടിക്കുന്ന ധോണിയുടെ വീഡിയോ ആണ് സിഎസ്കെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മാര്‍ച്ച് 31നാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടമാക്കുന്നത്. ഇത്തവണയും മഹി തന്നെയാണ് സിഎസ്കെയെ നയിക്കുക. കഴിഞ്ഞ സീസണിന്‍റെ മധ്യേ രവീന്ദ്ര ജഡേജയെ മാറ്റി എം എസ് ധോണിയെ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

ഏറെക്കാലം ധോണിയുടെ കീഴില്‍ കളിച്ച ജഡേജയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ തുടരെ പരാജയങ്ങള്‍ നേരിട്ടതോടെയാണ് ക്യാപ്റ്റന്‍സി മാറ്റമുണ്ടായത്. ഇതിന് പിന്നാലെ ജഡേജ അസംതൃപ്തി പരസ്യമാക്കി ടീം ഹോട്ടല്‍ വിട്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിഎസ്‌കെയുമായി ബന്ധപ്പെട്ട 2021, 22 സീസണുകളിലെ എല്ലാ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ജഡ്ഡു നീക്കം ചെയ്തതും അന്ന് അഭ്യൂഹങ്ങള്‍ക്ക് തീ പകര്‍ന്നു.

വിവാദ സംഭവങ്ങള്‍ക്ക് ശേഷം എം എസ് ധോണിയും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥനും രവീന്ദ്ര ജഡേജയമായി ഏറെ നേരം സംസാരിച്ചതായും എല്ലാ തെറ്റിദ്ധാരണകളും മാറ്റിയതായുമാണ് റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ജഡേജ അതൃപ്‌തനായിരുന്നു. സീസണിലെ ആദ്യ എട്ട് കളികളില്‍ ആറെണ്ണത്തിലും ചെന്നൈ തോറ്റതോടെ ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി. പിന്നാലെ പരിക്ക് കാരണം ജഡേജ സീസണിലെ പിന്നീടുള്ള മത്സരങ്ങളില്‍ കളിച്ചതുമില്ല. ഇതോടെ ജഡേജയും ചെന്നൈ ടീം മാനേജ്മെന്‍റും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായായിരുന്നു റിപ്പോര്‍ട്ട്. 

ബിഗ് ബാഷിലെ വെടിക്കെട്ട് തുടരാന്‍ സ്റ്റീവ് സ്മിത്ത് ഐപിഎല്ലിനെത്തുന്നു, സാധ്യത രണ്ട് ടീമുകള്‍ക്ക്

Follow Us:
Download App:
  • android
  • ios