Asianet News MalayalamAsianet News Malayalam

വിരമിച്ച് മണിക്കൂറുകള്‍ കഴിഞ്ഞില്ല; ധോണിക്ക് ഷെയ്ന്‍ വോണിന്റെ വമ്പന്‍ ഓഫര്‍

ദ ഹണ്‍ഡ്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് വോണ്‍ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പരീക്ഷണ ടൂര്‍ണമെന്റാണിത്.

MS Dhoni gets offer from former Australian Shane Warne
Author
Melbourne VIC, First Published Aug 16, 2020, 12:53 PM IST

മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ എം എസ് ധോണിക്ക് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന്റെ ഓഫര്‍. ദ ഹണ്‍ഡ്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനാണ് വോണ്‍ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ പരീക്ഷണ ടൂര്‍ണമെന്റാണിത്. 100 പന്തുകളാണ് ഒരു ഇന്നിങ്‌സിലുണ്ടാവുക. ടൂര്‍ണമെന്റില്‍ കളിക്കുന്ന ലണ്ടന്‍ സ്പിരിറ്റിന്റെ പരിശീലകനാണ് വോണ്‍. തന്റെ ടീമില്‍ കളിക്കാനാണ് വോണ്‍ ക്ഷണിച്ചത്.

അടുത്ത വര്‍ഷമാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈവര്‍ഷം ജൂണിലാണ് നേരത്തെ ടൂര്‍ണമെന്റ് നടത്താനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടിയതോടെ അടുത്തവര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. ധോണിയുടെ കരിയറിനെ കുറിച്ച് വോണ്‍ സംസാരിക്കുകയും ചെയ്തു. ലോക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ധോണിയെന്നാണ് വോണിന്റെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ധോണി. നായകനെന്ന രീതിയില്‍ അദ്ദേഹത്തിന്റെ ഗുണങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ചത്. 

എല്ലായ്‌പ്പോഴും ടീമിന് വേണ്ടി മുഴുവനും സമര്‍പ്പിച്ച താരമാണ് ധോണി. അത് ദേശീയ ടീമായാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആയാലും അങ്ങനെതന്നെ. ജൂനിയറായ താരങ്ങള്‍ ധോണിയോട് ബഹുമാനം കാണിച്ചു. ധോണി ആ രീതയില്‍ താരങ്ങളെ വളര്‍ത്തിയെടുക്കുകയായിരുന്നു.'' വോണ്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios