Asianet News MalayalamAsianet News Malayalam

കാല്‍മുട്ട് ചികിത്സയ്ക്ക് പാരമ്പര്യ വൈദ്യന്‍; എം എസ് ധോണിക്ക് ചെലവായത് വെറും 40 രൂപ മാത്രം!

അങ്ങനെയാണ് ധോണിയുടെ നാടായ റാഞ്ചിയില്‍ (Ranchi) നിന്ന് 70 കിലോ മീറ്റര്‍ അകലെയുള്ള ലാപംഗിലെ പാരമ്പര്യ വൈദ്യന്റെ അടുത്ത് പോകുന്നത്. പേര് വന്ദന്‍ സിംഗ് ഖേര്‍വര്‍. വൈദ്യന്റെ താമസം വനത്തിനുള്ളിലാണ്. കണ്‍സള്‍ട്ടേഷന്‍ ഫീയായി വാങ്ങിയത് 20 രൂപ മാത്രം.

MS Dhoni gets Rs 40 treatment for knee problem in Ranchi
Author
Ranchi, First Published Jul 2, 2022, 12:05 PM IST

റാഞ്ചി: കാല്‍മുട്ട് വേദനയ്ക്ക് ചികിത്സ തേടിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി (M S Dhoni). ആദ്യദിനം ചികിത്സക്ക് ചെലവായത് വെറും 40 രൂപയാണ്. കണ്‍സള്‍ട്ടേഷന്‍ ഫീ 20 രൂപയും മരുന്നിന് 20 രൂപയും. കാല്‍മുട്ട് വേദന എം എസ് ധോണിയെ അലട്ടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പ്രമുഖ ഡോക്ടര്‍മാരെ പലരെയും കാണിച്ചു. എന്നിട്ടും വേദന പൂര്‍ണമായും മാറിയില്ല. 

അങ്ങനെയാണ് ധോണിയുടെ നാടായ റാഞ്ചിയില്‍ (Ranchi) നിന്ന് 70 കിലോ മീറ്റര്‍ അകലെയുള്ള ലാപംഗിലെ പാരമ്പര്യ വൈദ്യന്റെ അടുത്ത് പോകുന്നത്. പേര് വന്ദന്‍ സിംഗ് ഖേര്‍വര്‍. വൈദ്യന്റെ താമസം വനത്തിനുള്ളിലാണ്. കണ്‍സള്‍ട്ടേഷന്‍ ഫീയായി വാങ്ങിയത് 20 രൂപ മാത്രം. ധോണിക്ക് കുറച്ച് മരുന്നും കൊടുത്തു. അതിനും വാങ്ങിയത് 20 രൂപ. അങ്ങനെ ആകെആയത് 40 രൂപ. 

ചികിത്സക്കെത്തിയ ധോണിക്കൊപ്പം ലാപംഗിലെ ആരാധകര്‍ ഫോട്ടോയുമെടുത്തു. നേരത്തെ ധോണിയുടെ മാതാപിതാക്കളും വന്ദന്‍ സിംഗ് ഖേര്‍വറുടെ ചികിത്സ തേടിയിരുന്നു. ഈ ചികിത്സ ഫലിച്ചതോടെയാണ് ധോണിയും പാരമ്പര്യ ചികിത്സ തെരഞ്ഞെടുത്തത്. ഐപിഎല്ലിലാണ്  കഴിഞ്ഞ സീസണിലാണ് ധോണി അവസാനമായി കളിച്ചത്. 

വീണ്ടും മികച്ച പ്രകടനവുമായി സഞ്ജു സാംസണ്‍; ഡെര്‍ബിഷെയറിനെതിരെ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം

ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) നിറം മങ്ങിയ സീസണായിരുന്നു അത്. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് മാത്രമെത്തിയ ചെന്നൈക്ക് പ്ലേ ഓഫ് യോഗ്യത നേടാനായിരുന്നില്ല. 14 കളിയില്‍ 4 എണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. 232 റണ്‍സ് മാത്രമാണ് ധോണിക്ക് സ്വന്തമാക്കാനായത്. അടുത്ത സീസണിലും ചെന്നൈ ടീമിനൊപ്പം ഉണ്ടാകുമെന്ന് ധോണി പറഞ്ഞിരുന്നു.

വിമര്‍ശനങ്ങളെ ബൗണ്ടറി കടത്തി റിഷഭ് പന്തിന്‍റെ സെഞ്ചുറി, സച്ചിന്‍റെയും ധോണിയുടെയും റെക്കോര്‍ഡ് തകര്‍ത്തു
 

Follow Us:
Download App:
  • android
  • ios