Asianet News MalayalamAsianet News Malayalam

കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാനൊരുങ്ങി ധോണി

അക്കാദമി തുടങ്ങാനുള്ള പദ്ധതികളെക്കുറിച്ച് ധോണി കേന്ദ്ര കായികമന്ത്രായലത്തെയും ധരിപ്പിച്ചിട്ടുണ്ട്. സൈനിക സേവനത്തിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലെ പാരാച്യൂട് റെജിമെന്റില്‍ സേവനം അനുഷ്ഠിക്കുകയാണിപ്പോള്‍ ധോണി.

MS Dhoni planning to open cricket academy in Jammu & Kashmir
Author
Srinagar, First Published Aug 12, 2019, 1:19 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ എം എസ് ധോണി. കശ്മീരിലെ യുവതാരങ്ങള്‍ക്ക് പരിശീലനം കൊടുത്ത് അവരെ മികച്ച ക്രിക്കറ്റര്‍മാരായി വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് ധോണി കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നത്.പരിശീലനം സൗജന്യമായിരിക്കും. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായാല്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ധോണി മുന്നോട്ട് പോവുമെന്നാണ് റിപ്പോര്‍ട്ട്.

അക്കാദമി തുടങ്ങാനുള്ള പദ്ധതികളെക്കുറിച്ച് ധോണി കേന്ദ്ര കായികമന്ത്രായലത്തെയും ധരിപ്പിച്ചിട്ടുണ്ട്. സൈനിക സേവനത്തിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലെ പാരാച്യൂട് റെജിമെന്റില്‍ സേവനം അനുഷ്ഠിക്കുകയാണിപ്പോള്‍ ധോണി. ജൂലെ 31ന് ബറ്റാലിയനൊപ്പം ചേര്‍ന്ന ധോണി ഓഗസ്റ്റ് 15വരെ കശ്മീരില്‍ തുടരും. തെക്കന്‍ കശ്മീരില്‍ 106 TA ബറ്റാലിയനൊപ്പം സേവനം അനുഷ്ഠിക്കുന്ന ധോണി സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ധോണി എവിടെയാണ് ദേശീയ പതാക ഉയര്‍ത്തുക എന്നകാര്യം വ്യക്തമാക്കിയിട്ടില്ല. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ധോണി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നിന്നാണ് സൈനിക സേവനത്തിന് തയാറായത്.

Follow Us:
Download App:
  • android
  • ios