2019ലെ ലോകകപ്പ് ടീമിലേക്ക് എന്നെ സെലക്ടര്‍മാര്‍ പരിഗണിക്കില്ലെന്ന് ധോണി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആവുന്നതുപോലെയൊക്കെ അക്കാര്യം എനിക്ക് വ്യക്തമാക്കി തന്നു.
ചണ്ഡീഗഡ്: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കാരണക്കാരനായത് വിരാട് കോലിയായിരുന്നുവെന്ന് യുവരാജ് സിംഗ്. കോലിയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവില്ലായിരുന്നുവെന്നും യുവി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോലി തിരിച്ചുകൊണ്ടുവന്നെങ്കിലും 2019ലെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ എനിക്ക് സ്ഥാനമുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം എന്നോട് പറഞ്ഞത് എനിക്ക് എന്റെ കരിയറിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം നല്‍കിയതും ധോണിയായിരുന്നു.
2019ലെ ലോകകപ്പ് ടീമിലേക്ക് എന്നെ സെലക്ടര്‍മാര്‍ പരിഗണിക്കില്ലെന്ന് ധോണി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ആവുന്നതുപോലെയൊക്കെ അക്കാര്യം എനിക്ക് വ്യക്തമാക്കി തന്നു. 2011 ലോകകപ്പ് വരെ ധോണിക്ക് എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നോട് ഇടക്കിടെ പറയുമായിരുന്നു, നീയാണ് എന്റെ പ്രധാന കളിക്കാരനെന്ന്. പക്ഷെ അസുഖബാധിതനായി ക്രിക്കറ്റില്‍ നിന്ന് പുറത്തായശേഷം തിരിച്ചുവന്നപ്പോള്‍ കളിയാകെ മാറിയിരുന്നു.
ടീമിലും ഒരുപാട് മാറ്റങ്ങളുണ്ടായി. 2015ലെ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തതിനെക്കുറിച്ച് ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനാവില്ല. ഒരു ക്യാപ്റ്റന് എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാനാവില്ലല്ലോ. അന്തിമമായി ടീമിന്റെ വിജയമാണല്ലോ പ്രധാനം. ധോണിക്ക് കീഴില്‍ ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും ലോകകപ്പിലെ താരമായിട്ടുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലിക്ക് കീഴിലാണ് തനിക്ക് കൂടുതല്‍ നല്ല ഓര്‍മകളുള്ളതെന്നും യുവി പറഞ്ഞു. 2017ലാണ് യുവരാജ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.
