റോബിന്‍റെ കാര്യവും വ്യത്യസ്തമല്ല, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 7.20 കോടി മുടക്കി സ്വന്തമാക്കിയ കുമാര്‍ കുഷാഗ്രയും ഝാര്‍ഖണ്ഡിനായി കളിക്കുന്ന ഇന്ത്യന്‍ താരം ഇഷാന്‍ കിഷനുമെല്ലാം ഝാര്‍ഖണ്ഡില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍മാരാണ്. ധോണിയെപ്പോലെ വിക്കറ്റ് കീപ്പറായിട്ട് തന്നെയാണ് റോബിന്‍റെയും കരിയര്‍ തുടക്കം.
റാഞ്ചി: ഐപിഎല്‍ മിനി താരലേലത്തില്‍ റാഞ്ചിയില്‍ നിന്നുള്ള 21കാരന്‍ റോബിന്‍ മിന്‍സിനെ 3.6 കോടി രൂപ മുടക്കി ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചപ്പോള്‍ ആരാധകര്‍ ആദ്യം അന്വേഷിച്ചത് ആരാണ് ഈ റാഞ്ചിക്കാരന്‍ എന്നായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് അധികം അന്വേഷിക്കേണ്ടിവന്നില്ല, കാരണം, റാഞ്ചിയില്‍ അവന്‍റെ വിളിപ്പേര് ടി20 ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരന്‍റേതായിരുന്നു. സാക്ഷാല്‍ ക്രിസ് ഗെയ്‌ലിന്‍റേത്. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ പട്ടിക വര്‍ഗക്കാരനായി ചരിത്രം കുറിക്കുമ്പോള്‍ റോബിന്‍ മിന്‍സിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍കൂടിയുണ്ട്.
റാഞ്ചിയുടെ ക്രിസ് ഗെയ്ല്‍ എന്ന് പ്രാദേശിക ക്രിക്കറ്റ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന റോബിന്‍ മിന്‍സ് ടെലഗാവോ ഗ്രാമത്തില്‍ നിന്നാണ് ഐപിഎല്ലിലേക്ക് വരുന്നത്. സ്പോര്‍ട്സ് ക്വാട്ടയില്‍ പട്ടാളക്കാരനായ റോബിന്‍റെ പിതാവ് ഫ്രാന്‍സിസ് മിന്‍സിന് മകനെ ചെറുപ്പത്തില്‍ അത്ലറ്റിക്സിലേക്ക് വഴി തിരിച്ചുവിടാനായിരുന്നു ആഗ്രഹം. എന്നാല്‍ റാഞ്ചിയിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ റോബിന്‍റെയും റോള്‍ മോഡല്‍ സാക്ഷാല്‍ എം എസ് ധോണി തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ അത്‌ലറ്റിക്സ് വിട്ട് ക്രിക്കറ്റിലെത്തി. ധോണി ഇഫക്ടില്‍ റാഞ്ചിയില്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ഏതൊരു ക്രിക്കറ്റ് താരത്തെയും പോലെ വിക്കറ്റ് കീപ്പറായാണ് റോബിനും വരുന്നത്.
ഇങ്ങനെയുണ്ടോ ഒരു ടീം പ്രഖ്യാപനം, 15 അംഗ ടീമിൽ 7 പുതുമുഖങ്ങൾ; വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയിലേക്ക്
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 7.20 കോടി മുടക്കി സ്വന്തമാക്കിയ കുമാര്‍ കുഷാഗ്രയും ഝാര്‍ഖണ്ഡിനായി കളിക്കുന്ന ഇന്ത്യന്‍ താരം ഇഷാന്‍ കിഷനുമെല്ലാം ഝാര്‍ഖണ്ഡില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍മാരാണ്. ധോണിയുടെ ബാല്യകാല കോച്ച് ചഞ്ചല്‍ ഭട്ടചാര്യയുടെ കോച്ചിംഗ് അക്കാദമിയിലെത്തിയതോടെ റോബിനിലെ ബാറ്റര്‍ റാഞ്ചിയുടെ ക്രിസ് ഗെയ്‌ലിലേക്കുള്ള വളര്‍ച്ച തുടങ്ങി. സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലെ ബാറ്റിംഗ് പരിശീലകനായ ആസിഫ് ഹഖാണ് റോബിന്‍റെ ബാറ്റിംഗില്‍ ക്രിസ് ഗെയ്‌ലിന്‍റെ മിന്നലാട്ടങ്ങള്‍ ആദ്യം കണ്ടത്. ആദ്യ പന്തു മുതല്‍ അടിച്ചു കളിക്കുന്ന കളിക്കാരനാണ് റോബിന്‍.
രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണണമെന്ന് ആരാധകന്‍, ഉടന്‍ മറുപടി നല്‍കി ആകാശ് അംബാനി
റോബിന്‍റെ പിതാവ് ഫ്രാന്‍സിസ് ആര്‍മിയില്‍ നിന്ന് വിരമിച്ചശേഷം ഇപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. ധോണിയെ നേരത്തെ പരിചയമുള്ള ഫ്രാന്‍സിസിനോട് വിമാനത്താവളത്തില്‍വെച്ച് കണ്ടപ്പോള്‍ ധോണി പറഞ്ഞത് നിങ്ങളുടെ മകനെ ഐപിഎല്‍ ലേലത്തില്‍ ആരും ടീമില്‍ എടുത്തില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എടുക്കുമെന്നായിരുന്നു. എന്നാല്‍ ചെന്നൈക്ക് വിട്ടുകൊടുക്കാതെ ഗുജറാത്ത് റോബിനെ ലേലത്തില്‍ റാഞ്ചി. ഫ്രാന്‍സിസിനോട് എല്ലാ പന്തുകളും അടിക്കാന്‍ ശ്രമിക്കാതെ ക്രീസില്‍ കൂടുതല്‍ സമയം നില്‍ക്കാന്‍ നോക്കണമെന്ന വിലപ്പെട്ട ഉപദേശവും ധോണി നല്‍കിയിരുന്നു.
