സാങ്കല്‍പിക മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് പരിശീലനം നടത്തുന്ന കളിക്കാര്‍ കളിസ്ഥലത്തിനായി പരസ്പരം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു പിച്ച് റോളര്‍ അവിടേക്ക് എത്തുന്നു.
ചെന്നൈ: ഐപില്‍ പന്ത്രണ്ടാം സീസണിലെ തീം സോംഗ് പുറത്തിറക്കി. ആരാധകരും വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങളും തമ്മില്‍ കളി സ്ഥലത്തിനായി ഏറ്റുമുട്ടുന്നതാണ് പാട്ടിന്റെ തീം. സാങ്കല്‍പിക മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് പരിശീലനം നടത്തുന്ന കളിക്കാര്‍ കളിസ്ഥലത്തിനായി പരസ്പരം തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു പിച്ച് റോളര്‍ അവിടേക്ക് എത്തുന്നു.
അതില്‍ നിന്നിറങ്ങുന്നതോ ചെന്നൈയുടെ സ്വന്തം തല ആയ എംഎസ് ധോണിയും. ഇതോടെ നിശബ്ദമാകുന്ന രംഗത്തിലേക്ക് ആരാധകരില്‍ ഒരാള്‍ കോണി വെച്ച് മതിലനപ്പുറം ചാടി നോക്കുന്നു. ചെരിയുന്ന കോണി ശരിയാക്കാന്‍ സഹായിക്കുന്നത് മതിലിനിപ്പുറം നിന്ന് ധോണിയും.
കോണിവെച്ച് കയറുന്ന ആരാധകര്‍ ചെന്നുചാടുന്നതാകട്ടെ സാക്ഷാല്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ധോണിയുടെയും മുന്നിലേക്ക്. പേര് പറയാനൊരുന്ന ആരാധകനോട് പേര് വേണ്ട കളി തുടരൂ എന്ന് കോലി പറയുന്നിടത്താണ് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ വീഡിയോ അവസാനിക്കുന്നത്.
