പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുംബൈക്ക് തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ മുംബൈക്കായില്ല. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL 2021-22) നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ (East Bengal) ഗോള്‍രഹിത സമനിലയില്‍ തളച്ചു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുംബൈക്ക് തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ മുംബൈക്കായില്ല. 

സമനിലയെങ്കിലും മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 10 മത്സരങ്ങളില്‍ 17 പോയിന്റാണ് അവര്‍ക്കുള്ളത്. അതേസമയം ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയത്തിന് വേണ്ടി കഷ്ടപ്പെടുകയാണ്. 10 മത്സരങ്ങളില്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് അവര്‍. ആറ് സമനിലയും നാല് തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. 

നാളെ മത്സരങ്ങാണ് ഐഎസ്എല്ലില്‍. 7.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍, ഒഡീഷ എഫ്‌സിയെ നേരിടും. ജയിച്ചാല്‍ മോഹന്‍ ബഗാന് 18 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കയറാം. ഒഡീഷയ്ക്കാണ് ജയമെങ്കില്‍ രണ്ടാമതെത്താനുള്ള അവസരമുണ്ട്. 

രാത്രി 9.30ന് എഫ്‌സി ഗോവ, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. 9 പോയിന്റുള്ള എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്. ജയിച്ചാല്‍ എട്ടാം സ്ഥാനത്തേക്ക് കയറാം. ചെന്നൈയില്‍ 14 പോയിന്റോടെ ആറാം സ്ഥാനത്തുണ്ട്. ജയിച്ചാല്‍ ആദ്യ മൂന്നിലെത്താനുള്ള അവസരവും ടീമിനുണ്ട്.