മോശം തുടക്കമായിരുന്നു ആര്‍സിബിക്ക്. 23 റണ്‍സിനെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറില്‍ സോഫി ഡിവൈനാണ് (10) ആദ്യം മടങ്ങിയത്. മാത്യൂസിന്റെ പന്തില്‍ ബൗള്‍ഡ്.
ദില്ലി: വനിതാ ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന് കുഞ്ഞന്‍ വിജയലക്ഷ്യം. ഡല്‍ഹി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനാണ് സാധിച്ചത്. 50 പന്തില്‍ 66 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മുംബൈക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ്, നതാലി സ്‌കിവര്‍, സൈക ഇഷാഖ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മോശം തുടക്കമായിരുന്നു ആര്‍സിബിക്ക്. 23 റണ്‍സിനെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറില്‍ സോഫി ഡിവൈനാണ് (10) ആദ്യം മടങ്ങിയത്. മാത്യൂസിന്റെ പന്തില്‍ ബൗള്‍ഡ്. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും (10) പവലിയനില്‍ തിരിച്ചെത്തി. ഇത്തവണ സ്‌കിവറാണ് വിക്കറ്റ് നേടിയത്. ദിശ കസതിന് (0) റണ്‍സൊന്നുമെടുക്കാനായില്ല. സൈകയാണ് താരത്തെ മടക്കിയത്. ഇതോടെ പെറിക്ക് സൂക്ഷിച്ച് കളിക്കേണ്ടി വന്നു. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
റിച്ചാ ഘോഷ് (14), സോഫി മൊളിനക്‌സ് (11) എന്നിവര്‍ക്കൊന്നും പെറിയെ പിന്തുണയ്ക്കാനായില്ല. അവസാന ഓവറില്‍ പെറിയും വീണു. 50 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പെറിയുടെ ഇന്നിംഗ്‌സ്. ജോര്‍ജിയ വറേഹം (18), ശ്രേയങ്ക പാട്ടീല്‍ (3)പുറത്താവാതെ നിന്നു.
മുംബൈ ഇന്ത്യന്‍സ്: ഹെയ്ലി മാത്യൂസ്, യാസ്തിക ഭാട്ടിയ, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കെര്‍, അമന്‍ജോത് കൗര്‍, പൂജ വസ്ത്രകര്‍, സജന സജീവന്‍ , ഹുമൈറ കാസി, ഷബ്‌നിം ഇസ്മായില്‍, സൈക ഇഷാഖ്.
ആര്‍സിബി: സ്മൃതി മന്ദാന, സോഫി ഡെവിന്‍, സോഫി മൊളിനെക്സ്, എല്ലിസ് പെറി, റിച്ച ഘോഷ്, ജോര്‍ജിയ വെയര്‍ഹാം, ദിഷ കസത്, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, ശ്രദ്ധ പോഖാര്‍ക്കര്‍, രേണുക താക്കൂര്‍ സിംഗ്.

