Asianet News MalayalamAsianet News Malayalam

ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്! വെടിക്കെട്ടുമായി കാര്‍ത്തികും രജതും; മുംബൈക്കെതിരെ ആര്‍സിബിക്ക് കൂറ്റന്‍ സ്കോര്‍

മോശം തുടക്കമായിരുന്നു ആര്‍സിബിക്ക്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലിയുടെ (3) വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായി. കോലിയെ ബുമ്ര പുറത്താക്കുകയായിരുന്നു.

mumbai indians need runs to win against rcb in ipl 2024 live update 
Author
First Published Apr 11, 2024, 9:39 PM IST | Last Updated Apr 11, 2024, 9:39 PM IST

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിസ് (61), രജത് പടീദാര്‍ (26 പന്തില്‍ 50), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53)  എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്. രണ്ട് മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. പിയൂഷ് ചൗളയ്ക്ക് പകരം ശ്രേയസ് ഗോപാല്‍ ടീമിലെത്തി. മുഹമ്മദ് നബിയും മുംബൈ നിരയിലുണ്ട്. ബംഗളൂരു മൂന്ന് മാറ്റം വരുത്തി. വില്‍ ജാക്‌സ് ആര്‍സിബിക്ക് വേണ്ടി അരങ്ങേറി. കാമറൂണ്‍ ഗ്രീന്‍ പുറത്തായി. മഹിപാല്‍ ലോംറോര്‍, വിജയ്കുമാര്‍ വൈശാഖ് എന്നിവരും ടീമിലെത്തി. 

മോശം തുടക്കമായിരുന്നു ആര്‍സിബിക്ക്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലിയുടെ (3) വിക്കറ്റ് ആര്‍സിബിക്ക് നഷ്ടമായി. കോലിയെ ബുമ്ര പുറത്താക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ വില്‍ ജാക്‌സിനും (8) തിളങ്ങാനായില്ല. പിന്നീട് നാലാം വിക്കറ്റില്‍ ഫാഫ് - രജത് സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രജതിനെ പുറത്താക്കി ജെറാള്‍ഡ് കോട്‌സീ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 

ഇതിനിടെ ഫാഫ്, മഹിപാല്‍ ലോംറോര്‍ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ബുമ്ര മടക്കി. എന്നാല്‍ ഹാട്രിക് വീഴ്ത്താനായില്ല. സൗരവ് ചൗഹാന്‍ (9), വിജയ്കുമാര്‍ (0) എന്നിവരെ കൂടി പുറത്താക്കി ബുമ്ര ഹാട്രിക്കിന് അടുത്തെത്തി. എന്നാല്‍ ഇത്തവണയും സാധിച്ചില്ല. കാര്‍ത്തികിനൊപ്പം ആകാശ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. കാര്‍ത്തിക് നാല് ഫോറും അഞ്ച് സിക്‌സും ടേി. 

അദ്ദേഹത്തിന്റെ പരിചയസമ്പത്തിനെ മാനിക്കാമായിരുന്നു! സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസീസ് താരം

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വില്‍ ജാക്സ്, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസെ ടോപ്ലി, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോറ്റ്സി, ആകാശ് മധ്വാള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios