ആറ് ടീമുകള്‍ മാറ്റുരക്കുന്ന ലീഗിലെ എല്ലാ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളാണ്. അതിനിടെ ലീഗില്‍ കളിക്കാനൊരുങ്ങുന്ന 30 മാര്‍ക്വീ താരങ്ങളുമായി കരാറില്‍ ഒപ്പിട്ടു കഴിഞ്ഞുവെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി.

മുംബൈ: ദക്ഷിണാഫ്രിക്ക, യുഎഇ ടി20 ലീഗുകളില്‍ പുതുതായി സ്വന്തമാക്കിയ രണ്ട് ടീമുകളുടെയും പേര് പുറത്തുവിട്ട് മുംബൈ ഇന്ത്യന്‍സ്. യുഎഇ ടീമിന്‍റെ പേര് എംഐ എമിറേറ്റ്സ്, എന്നും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ ടീമിന്‍റെ പേര് എംഐ കേപ്‌ടൗണ്‍ എന്നുമായിരിക്കും. എംഐ കേപ്‌ടൗണ്‍, എംഐ എമിറ്റേറ്റ്സ് എന്നായിരിക്കും ഇരു ടീമുകളുടെയും പേരിന്‍റെ ഉച്ഛാരണം.

ആറ് ടീമുകള്‍ മാറ്റുരക്കുന്ന ലീഗിലെ എല്ലാ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളാണ്. അതിനിടെ ലീഗില്‍ കളിക്കാനൊരുങ്ങുന്ന 30 മാര്‍ക്വീ താരങ്ങളുമായി കരാറില്‍ ഒപ്പിട്ടു കഴിഞ്ഞുവെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. ആരൊക്കെയാണ് കളിക്കാരെന്ന് പുറത്തുവിട്ടിട്ടില്ല. ജോസ് ബട്‌ലര്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ കരാറിലെത്തിയ താരങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ നിയന്ത്രിക്കുന്ന ക്ലബ്ബുകളിലേക്ക് ഇന്ത്യന്‍ താരങ്ങളെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ പരസ്യ നിലപാടെടുത്തിട്ടില്ല.

ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യമാണെങ്കിലും ബിസിസിഐ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല. എന്നാലിപ്പോള്‍ ദക്ഷിണാഫ്രിക്കയിലും യുഎഇയിലും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ തന്നെ മുഴുവന്‍ ടീമുകളെയും സ്വന്തമാക്കിയ സ്ഥിതിക്ക് ഇക്കാര്യത്തില്‍ ബിസിിസഐ ഇളവു നല്‍കുമെന്നാണ് സൂചന. അപ്പോഴും തിരക്കിട്ട ബിസിസിഐ മത്സര ഷെഡ്യൂള്‍ കാരണം മുന്‍നിര താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കാനിടയില്ല.

ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മത്സരിക്കുന്ന ആറ് ടീമുകള്‍ക്കും 17 അംഗ ടീമിനെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇതില്‍ അ‍ഞ്ച് കളിക്കാരുമായി ലേലത്തിന് മുമ്പെ കരാറൊപ്പിടാം. അഞ്ച് പേരില്‍ മൂന്ന് പേര്‍ വിദേശ താരങ്ങളും ഒരു ദക്ഷിണാഫ്രിക്കന്‍ താരവും ഒരു അണ്‍ ക്യാപ്ഡ് ദക്ഷിണാഫ്രിക്കന്‍ താരവുമായിരിക്കണം. പ്ലേയിംഗ് ഇലവനില്‍ ഒരു ടീമിന് പരമാവധി നാല് വിദേശ താരങ്ങളെ കളിപ്പിക്കാം.

താങ്കളൊരു വിസ്മയതാരം തന്നെ! ടി20 ക്രിക്കറ്റിലെ അത്ഭുതനേട്ടം സ്വന്തമാക്കി പൊള്ളാര്‍ഡിനെ അഭിനന്ദിച്ച് ബുമ്ര

അടുത്തവര്‍ഷം ജനുവരിയിലാണ് ദക്ഷിണാഫ്രിക്കയിലെയും യുഎഇയിലെയും ലീഗ് മത്സരങ്ങള്‍ നടക്കുക. ഈ സമയം ബിഗ് ബാഷ് ലീഗും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും നടക്കുന്നതിനാല്‍ കളിക്കാര്‍ക്ക് നിരവധി ആവശ്യക്കാരുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.