കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മുംബൈയില്‍ തിരിച്ചെത്തുന്നത്.

അഹമ്മദാബാദ്: ഐപിഎല്ലി മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ഗുജറാത്തിന്റെ ക്യാപ്റ്റനായി അരങ്ങേറുന്ന മത്സരം കൂടിയാണിത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇറങ്ങുന്നതും ആദ്യമായിട്ടാണ്. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മുംബൈയില്‍ തിരിച്ചെത്തുന്നത്. മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ സ്ഥാനം മാറികൊടുക്കുകയും ചെയ്തു.

സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഉമേഷ് യാദവ്, ഒമര്‍സായ് എന്നിവര്‍ ഗുജറാത്തിനായി അരങ്ങേറ്റം കുറിക്കും. രോഹിത് ശര്‍മയും ഇഷാന്‍ കിഷിനുമാണ് മുംബൈക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുക. 

സഞ്ജുവിനോടുള്ള ആരാധന മൂത്ത് ക്രിസ് ഗെയ്ല്‍! വിന്‍ഡീസ് ഇതിഹാസത്തിന്റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ഷംസ് മുലാനി, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുമ്ര, ലൂക്ക് വുഡ്.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായി, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ഉമേഷ് യാദവ്, സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍.