മുംബൈ: മുംബൈ സീനിയര്‍ ക്രിക്കറ്റ് സെലക്‌ഷന്‍ കമ്മിറ്റിയില്‍ കൂട്ട രാജി. മുന്‍ ഇന്ത്യന്‍ താരം അജിത് അഗാക്കര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ നിലേഷ് കുല്‍ക്കര്‍ണി, സുനില്‍ മോറെ, രവി ഥാക്കര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. സയിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് അവസാനിച്ചതിന് തൊട്ടടുത്ത ദിവസമാണ് നാലംഗ സെലക്‌ഷന്‍ കമ്മിറ്റിയുടെ രാജി. 

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക മീറ്റിംഗില്‍ ഇവരെ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ രാജിവെക്കാന്‍ സമ്മര്‍ദമുയര്‍ന്നു എന്നും എന്‍ഡി ടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ക്രിക്കറ്റ് ഇംപ്രൂവ്‌മെന്‍റ് കമ്മിറ്റി സെലക്‌ടര്‍മാരെ പിന്തുണച്ചിരുന്നു. തുടര്‍ന്ന് അഡ്‌ഹോക് കമ്മിറ്റി നിയമോപദേശം തേടിയിരുന്നു.