ഫൈനലില്‍ വിദര്‍ഭയെ തോല്‍പ്പിച്ചാണ് മുംബൈ 42-ാമത് രഞ്ജി കിരീടം നേടുന്നത്. 2015-2016നുശേഷം ആദ്യമായാണ് മുംബൈ രഞ്ജി കിരീടത്തിൽ മുത്തമിടുന്നത്.

മുംബൈ: എട്ട് വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫി കിരീടത്തില്‍ മുത്തമിട്ട മുംബൈക്ക് ഇത്തവണ ഇരട്ടി സന്തോഷം. എട്ട് വര്‍ഷത്തെ ഇടവേളക്കുശേഷം കിരിടം നേടിയ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമോല്‍ കാലെ പറഞ്ഞു.

രഞ്ജി കിരിട ജേതാക്കള്‍ക്ക് പ്രൈസ് മണിയായി ലഭിക്കുന്ന അഞ്ച് കോടി രൂപക്ക് പുറമെയാണിത്. മറ്റ് ജോലിയൊന്നുമില്ലാത്ത യുവതാരങ്ങളെ സഹായിക്കാനായാണ് ഇത്തവണ അഞ്ച് കോടി പ്രൈസ് മണിക്ക് പുറമെ അഞ്ച് കോടി രൂപ സമ്മാനമായി നല്‍കുന്നതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

Scroll to load tweet…

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് യുവതാരങ്ങള്‍ക്ക് താല്‍പര്യം കുറയുകയും ഐപിഎല്ലില്‍ കളിക്കാനായി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ നിര്‍ണായക തീരുമാനം. ഫൈനലില്‍ വിദര്‍ഭയെ തോല്‍പ്പിച്ചാണ് മുംബൈ 42-ാമത് രഞ്ജി കിരീടം നേടുന്നത്. 2015-2016നുശേഷം ആദ്യമായാണ് മുംബൈ രഞ്ജി കിരീടത്തിൽ മുത്തമിടുന്നത്. രഞ്ജി ട്രോഫിയില്‍ കിരീടം നേടുന്ന 26-മത്തെ മുംബൈ നായകനുമായി ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെ.

ആസ്തി 70000 കോടി, എന്നിട്ടും 30 ലക്ഷം രൂപക്ക് സഞ്ജുവിനൊപ്പം രാജസ്ഥാനിൽ കളിച്ച ആ യുവതാരത്തിന് സംഭവിച്ചത്

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 169 റണ്‍സിനാണ് മുംബൈ വിദര്‍ഭയെ തോല്‍പ്പിച്ചത്. ആവേശം അവസാന ദിനത്തിലേക്ക് നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ സെഷനില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതിരിക്കുകയും 248-5 എന്ന സ്കോറില്‍ ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ ല‍ഞ്ചിന് 333-5ലെത്തുകയും ചെയ്തതോടെ മുംബൈ അപകടം മണത്തെങ്കിലും ലഞ്ചിനുശേഷം സെഞ്ചുറിയുമായി ക്രീസില്‍ നിന്ന വിദര്‍ഭ ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറെയും അര്‍ധസെഞ്ചുറിയുമായി പൊരുതിയ ഹര്‍ഷ് ദുബെയും വീഴ്ത്തി മുംബൈ വിജയം പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക