പതിനാല് ഓവറില്‍ 80-3 എന്ന സ്കോറിലെത്തിയ പാകിസ്ഥാന് അവസാന ആറോവറില്‍ ജയിക്കാന്‍ 36 റണ്‍സ് മതിയായിരുന്നു.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ വിജയം ഉറപ്പിച്ചിടത്തു നിന്ന് ഇന്ത്യക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ കണ്ണീരടക്കാനാവാതെ പാക് യുവ പേസര്‍ നസീം ഷാ. ഇന്നലെ അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരില്‍ 18 റണ്‍സായിരുന്നു പാകിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ഓവറില ആദ്യ പന്തില്‍ തന്നെ ഇമാദ് വാസിം പുറത്തായതോടെയാണ് ഷഹീന്‍ അഫ്രീദിക്ക് കൂട്ടായി നസീം ഷാ ക്രീസിലെത്തിയത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ നസീം ഷാ സിംഗിളെടുത്ത് അഫ്രീദിക്ക് സ്ട്രൈക്ക് കൈമാറി. ഇതോട പാക് ലക്ഷ്യം നാലു പന്തില്‍ 17 ആയി. അടുത്ത പന്തിലും അഫ്രീദിക്ക് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. ഇതടെ ലക്ഷ്യം മൂന്ന് പന്തില്‍ 16 ആയി. എന്നാല്‍ അര്‍ഷ്ദീപിന്‍റെ നാലാം പന്ത് വിക്കറ്റിന് പിന്നിലേക്ക് സ്കൂപ്പ് ചെയ്ത് ബൗണ്ടറി നേടിയ നസീം ഷാ ലക്ഷ്യം രണ്ട് പന്തില്‍ 12 റണ്‍സാക്കി. അഞ്ചാം പന്തില്‍ ഡീപ് പോയന്‍റിലേക്ക് ഉയര്‍ത്തിയടിച്ച നസീം ഷായെ പറന്നു പിടിക്കാന്‍ വിരാട് കോലി നോക്കിയെങ്കിലും പന്ത് ബൗണ്ടറി കടന്നു.

Scroll to load tweet…

ഇതോടെ ലക്ഷ്യം അവസാന പന്തില്‍ എട്ട് റണ്‍സായി. എന്നാല്‍ അവസാന പന്തില്‍ ഒരു റണ്ണെടുക്കാനെ നസീം ഷാക്ക് കഴിഞ്ഞുള്ളു. പതിനാല് ഓവറില്‍ 80-3 എന്ന സ്കോറിലെത്തിയ പാകിസ്ഥാന് അവസാന ആറോവറില്‍ ജയിക്കാന്‍ 36 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മുഹമ്മദ് റിസ്‌വാന്‍ പുറത്തായതോടെ അടിതെറ്റി പാകിസ്ഥാന്‍ ആറ് റണ്‍സ് തോല്‍വി വഴങ്ങി. തോല്‍വിക്ക് പിന്നാലെ കണ്ണീരടക്കാന്‍ പാടുപെട്ട് പൊട്ടിക്കരഞ്ഞ നസീം ഷായെ കൂടെയുണ്ടായിരുന്ന ഷഹീന്‍ അഫ്രീദി ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സില്‍ വിരാട് കോലിയെയും അക്സര്‍ പട്ടേലിനെയും ശിവം ദുബെയെയും പുറത്താക്കിയ നസീം ഷാ നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക