Asianet News MalayalamAsianet News Malayalam

നാറ്റ് ഹീറോ; പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച നാറ്റ്‌ലി സൈവര്‍ ബ്രണ്ടും ഹര്‍മന്‍പ്രീത് കൗറും കരുതലോടെ തുടങ്ങി പിന്നാലെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതാണ് വിധിയെഴുതിയത്

Nat Sciver Brunt Harmanpreet Kaur gave WPL 2023 title to Mumbai Indians Women jje
Author
First Published Mar 26, 2023, 10:46 PM IST

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്കെതിരെ ഏഴ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഡല്‍ഹി മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം നാറ്റ്‌ലി സൈവര്‍ ബ്രണ്ടിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ മുംബൈ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. നാറ്റും ഹര്‍മനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മുംബൈ വനിതകളുടെ വിജയത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിംഗില്‍ മുംബൈയുടെ തുടക്കവും ആശാവഹമായിരുന്നില്ല. ഓപ്പണര്‍മാരായ യാസ്‌തിക ഭാട്ടിയ 3 പന്തില്‍ നാലും ഹെയ്‌ലി മാത്യൂസ് 12 പന്തില്‍ 13 ഉം റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച നാറ്റ്‌ലി സൈവര്‍ ബ്രണ്ടും ഹര്‍മന്‍പ്രീത് കൗറും കരുതലോടെ തുടങ്ങി പിന്നാലെ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ 17-ാം ഓവറിലെ ആദ്യ പന്തില്‍ ശിഖ പാണ്ഡെയുടെ ത്രോ ഹര്‍മനെ പുറത്താക്കി. 39 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 37 റണ്‍സ് ഹര്‍മന്‍ നേടി. നാറ്റും മെലീ ഖേറും 17-ാം ഓവറില്‍ ടീമിനെ 100 കടത്തി. ഇതിന് ശേഷം നാറ്റ് ബൗണ്ടറികളിലൂടെ മുംബൈക്ക് കിരീടം സമ്മാനിച്ചു.  

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സിന് തുടക്കമേ പാളി. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായ ഡല്‍ഹിക്ക് 79 റണ്ണിന് 9 വിക്കറ്റുകള്‍ നഷ്‌ടമായപ്പോള്‍ അവസാന വിക്കറ്റില്‍ പുറത്താവാതെ 52 റണ്‍സ് ചേര്‍ത്ത ശിഖ പാണ്ഡെയും രാധാ യാദവുമാണ് കൂട്ടത്തകര്‍ച്ചയ്‌ക്കിടെ ടീമിനെ കാത്തത്. ശിഖ 17 പന്തില്‍ 27* ഉം രാധ 12 പന്തില്‍ 27* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ശിഖ മൂന്ന് ഫോറും ഒരു സിക്‌സും രാധ രണ്ട് വീതം ഫോറും സിക്‌സും കണ്ടെത്തി. 29 പന്തില്‍ 35 റണ്‍സ് നേടിയ ഓപ്പണറും ക്യാപ്റ്റനുമായ മെഗ് ലാന്നിംഗാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 

ഷെഫാലി വര്‍മ്മ(4 പന്തില്‍ 11), അലീസ് കാപ്‌സി(2 പന്തില്‍ 0), ജെമീമ റോഡ്രിഗസ്(8 പന്തില്‍ 9), മരിസാന്‍ കാപ്(21 പന്തില്‍ 18), ജെസ്സ് ജൊനാസ്സന്‍(11 പന്തില്‍ 2), അരുന്ധതി റെഡ്ഡി(5 പന്തില്‍ 0), മിന്നു മണി(9 പന്തില്‍ 1), താനിയ ഭാട്ടിയ(2 പന്തില്‍ 0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. 

രണ്ടാം ടി20; 258 എടുത്ത വിന്‍ഡീസിനെ 18.5 ഓവറില്‍ മലര്‍ത്തിയടിച്ച് ദക്ഷിണാഫ്രിക്ക! ഡികോക്ക് ഹീറോ
 

Follow Us:
Download App:
  • android
  • ios