പെര്‍ത്ത്: ഈ വര്‍ഷം അവസാനം ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് പുതിയൊരു വെല്ലുവിളി നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ടി20 ലോകകപ്പിന് ശേഷം ഡിസംബറില്‍ നടക്കുന്ന ഓസീസ് പര്യടനത്തില്‍ ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് മത്സരം നടക്കുന്നതെങ്കില്‍ ഗ്രൌണ്ടില്‍ വിരാട് കോലി എവിടെ നിന്ന് ആവേശം ഉള്‍ക്കൊള്ളുമെന്നത് കാണാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ലിയോണ്‍ പറഞ്ഞു.

ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ കോലി കളിക്കുന്ന കാര്യം ടീം അംഗമായ മിച്ചല്‍ സ്റ്റാര്‍ക്കുമായി പങ്കുവെച്ചിരുന്നുവെന്നും ലിയോണ്‍ വ്യക്തമാക്കി. ഗ്രൌണ്ടിലിറങ്ങിയാല്‍ ആവേശത്തോടെ കളിക്കുന്ന കളിക്കാരനാണ് കോലി. ആ ആവേശം ഉള്‍ക്കൊള്ളുന്നതാകട്ടെ പലപ്പോഴും കാണികളില്‍ നിന്നാണ്. എന്നാല്‍ കാണികള്‍ ഇല്ലാത്ത സ്റ്റേഡിയത്തില്‍ കോലി എങ്ങനെ കളിക്കുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. ഏത് സാഹചര്യവുമായും എളുപ്പം പൊരുത്തപ്പെടാന്‍ കഴിയുന്ന താരമാണ് കോലി. എങ്കിലും ആളില്ലാ ഗ്യാലറിക്ക് മുമ്പില്‍ കോലിയുടെ കളി വ്യത്യസ്തമായിരിക്കുമോ എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ട്.

പക്ഷെ കോലി സൂപ്പര്‍ താരമാണ്. ഏത് സാഹചര്യത്തിലും കോലി കളിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഈ വര്‍ഷം അവസാനം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് കാത്തിരിക്കുകയാണെന്നും ആഷസിനോളം പ്രധാന്യമുള്ള പരമ്പരയാണ് ഇതെന്നും ലിയോണ്‍ പറഞ്ഞു. ഓസീസ് നായകസ്ഥാനത്ത് ടിം പെയ്ന്‍ തന്നെ തുടരണമെന്നും ലിയോണ്‍ വ്യക്തമാക്കി. ഓസീസ് ക്രിക്കറ്റിന്റെ പ്രതിസന്ധിഘട്ടത്തില്‍ ഉജ്ജ്വലമായാണ് ലിയോണ്‍ ടീമിനെ നയിച്ചതെന്നും