സീസണിലെ നാലാം സ്വര്‍ണം ലക്ഷ്യമിട്ടാണ് നീരജ് ചോപ്ര സൂറിച്ചിലിറങ്ങിയത്. ലോക ചാംപ്യനെന്ന ആത്മവിശ്വാസവും താരത്തിനുണ്ടായിരുന്നു.

സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നിരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാല്‍ഡെജാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് ഫൗ ത്രോ ചെയ്ത നീരജ് അവസാന അവസരത്തിലാണ് 85.71 മീറ്റര്‍ ദൂരം കണ്ടെത്തിയത്. നാലാം അവസരത്തില്‍ 85.86 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ജാകൂബ് വിജയം ഉറപ്പിച്ചത്. ഒളിംബിക്‌സിലും ലോക അത്‌ലറ്റിക് മീറ്റിലും സ്വര്‍ണം നേടിയ മൂന്നാമത്തെ മാത്രം താരമായ നീരജിന് ഈ സീസണില്‍ ആദ്യമായാണ് സ്വര്‍ണം നഷ്ടമാവുന്നത്. 

സീസണിലെ നാലാം സ്വര്‍ണം ലക്ഷ്യമിട്ടാണ് നീരജ് ചോപ്ര സൂറിച്ചിലിറങ്ങിയത്. ലോക ചാംപ്യനെന്ന ആത്മവിശ്വാസവും താരത്തിനുണ്ടായിരുന്നു. ഞായറാഴ്ച 88.17 മീറ്റര്‍ ദൂരത്തോടെ നീരജ് ലോക ചാംപ്യനാവുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റായിരുന്നു. ഇതോടെ ഒളിംപിക്സിലും ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും നീരജിന് സ്വന്തമായി. 

ലോക ചാംപ്യന്‍ഷിപ്പിന് പുറമെ ഈ സീസണില്‍ മത്സരിച്ച ദോഹ, ലൊസെയ്ന്‍ ഡയമണ്ട് ലീഗുകളിലും നീരജ് സ്വര്‍ണം നേടിയിരുന്നു. ബുഡാപെസ്റ്റില്‍ നീരജിന്റെ പ്രധാന എതിരാളിയായിരുന്ന പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം സൂറിച്ചില്‍ മത്സരിച്ചിരുന്നില്ല.

ശ്രീശങ്കര്‍ അഞ്ചാമത്

സൂറിച്ച് ഡയമണ്ട് ലീഗില്‍ മലയാളി താരം. ശ്രീശങ്കറിന് ലോങ്ജംപില്‍ അഞ്ചാംസ്ഥാനം. മത്സരത്തില്‍ ഒരിക്കല്‍പോലും ശ്രീശങ്കറിന് 8 മീറ്റര്‍ ദൂരം താണ്ടാനായില്ല. ആദ്യ ഊഴത്തില്‍ പിന്നിട്ട 7.99 മീറ്ററായിരുന്നു മികച്ച പ്രകടനം. ആകെ 10 പേരാണ് മത്സരിച്ചത്. ഒളിംപിക്‌സ് ചാംപ്യന്‍ ഗ്രീസിന്റെ മില്‍ത്തിയാദിസ് ടെന്റഗ്ലൂ 8.20 മീറ്റര്‍ പ്രകടനത്തോടെ ഒന്നാമതെത്തി. അഞ്ചാം സ്ഥാനത്തായെങ്കിലും ഡയമണ്ട് ലീഗ് ഫൈനല്‍സിന് യോഗ്യത നേടാന്‍ ശ്രീശങ്കറിന് കഴിഞ്ഞു.

സാക്ഷാൽ മെസിയെ പിന്തള്ളി കുതിപ്പ്; യുവേഫയുടെ 2023ലെ ഏറ്റവും മികച്ച പുരുഷ താരമായി ഹാലൻഡ്, പെപ്പിനും നേട്ടം