Asianet News MalayalamAsianet News Malayalam

പാപുവ ന്യൂ ഗിനിയയെ തകര്‍ത്തു; ടി20 ലോകകപ്പ് യോഗ്യത റൗണ്ട് കിരീടം നെതര്‍ലന്‍ഡ്‌സിന്

ഐസിസി ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്‌സ് കിരീടം നേടി. പാപുവ വ്യൂ ഗിനിയയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് കിരീടം നേടിയത്.

netherlands won t20 world cup qualifier tittle
Author
Dubai - United Arab Emirates, First Published Nov 3, 2019, 5:27 PM IST

ദുബായ്: ഐസിസി ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റില്‍ നെതര്‍ലന്‍ഡ്‌സ് കിരീടം നേടി. പാപുവ വ്യൂ ഗിനിയയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് നെതര്‍ലന്‍ഡ്‌സ് കിരീടം നേടിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാപുവ ന്യൂ ഗിനിയക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സ് 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ബെന്‍ കൂപ്പര്‍ (33 പന്തില്‍ 41), റിയാന്‍ ടെന്‍ഡൊഷാറ്റെ (23 പന്തില്‍ പുറത്താവാതെ 34), കോളിന്‍ അക്കേര്‍മാന്‍ (29) എന്നിവരുടെ ബാറ്റിങ്ങാണ് നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിച്ചത്. നേരത്തെ ബ്രന്‍ഡന്‍ ഗ്ലോവറുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പാപുവ ന്യൂ ഗിനിയയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. റോള്‍ വാന്‍ ഡെര്‍ മെര്‍വെ, ടിം വാന്‍ ഡെര്‍ ഗുഗ്‌ടെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 39 റണ്‍സ് നേടിയ ലെഗ സിയാകയാണ് പാപുവ ന്യൂ ഗിനിയയുടെ ടോപ് സ്‌കോറര്‍.

Follow Us:
Download App:
  • android
  • ios