തിരുവനന്തപുരം: ആന്ധ്ര പ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് പുതിയ ക്യാപ്റ്റന്‍. ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരളത്തെ നയിക്കുക. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സച്ചിന്‍ ബേബിയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. സിജോമോന്‍ ജോസഫ്, മുഹമ്മദ് അസ്ഹറുദീന്‍ എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 27നാണ് കേരളത്തിന്റെ മത്സരം. 

അതെ സമയം കഴിഞ്ഞ മത്സരങ്ങളില്‍ കേരള ടീമിനൊപ്പം ഇല്ലാതിരുന്ന റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി, പി രാഹുല്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി. ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡ് പര്യടനം നടത്തുന്ന സഞ്ജു സാംസണ്‍, സന്ദീപ് വാര്യര്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. കേരളത്തിന് ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. തരം താഴ്ത്തലില്‍ ഒഴിവാകണമെങ്കില്‍ വരുന്ന കേരളത്തിന് ജയിച്ചെ മതിയാവൂ. 

കേരള ടീം: ജലജ് സക്‌സേന (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, റോബിന്‍ ഉത്തപ്പ, പി. രാഹുല്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, രോഹന്‍ പ്രേം, ബേസില്‍ തമ്പി, എം ഡി നിതീഷ്, എന്‍ പി ബേസില്‍, അഭിഷേക് മോഹന്‍, കെ സി അക്ഷയ്, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ് മനോഹരന്‍, എസ് മിഥുന്‍.