മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്‌സി സ്‌പോണ്‍സര്‍മാരെ തേടി ബിസിസിഐ. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ നൈക്കിയാണ്. സെപ്റ്റംബറില്‍ തീരുന്ന കരാര്‍ പുതുക്കാന്‍ നൈക്കിക്ക് താല്പര്യം ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ സ്‌പോണ്‍സര്‍മാരെ തേടുന്നത്. നാല് വര്‍ഷത്തേക്ക് 370 കോടി രൂപയുടെ കരാറാണ് ബിസിസിഐയും നൈക്കിയും തമ്മില്‍ ഉണ്ടായിരുന്നത്.

പുതിയ സ്‌പോണ്‍സര്‍മാരെ തേടിയുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള തീരുമാനം ഇന്നലെയാണ് ബിസിസിഐ അപെക്‌സ് കൗണ്‍സിലെടുത്തത്. ഒക്ടോബര്‍ 1 മുതലുള്ള കാലയളവിലേക്കാണ് ബിസിസിഐ ജേഴ്‌സി സ്പോണ്‍സറെ തേടുന്നത്.

ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ മിക്കവാറും പുതിയ ജേഴ്‌സിലായിരിക്കുമെന്ന് വേണം ഇതില്‍നിന്ന് മനസലിക്കാന്‍. കൊവിഡ് നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഇനിയും നീളാനാണ് സാധ്യത.