Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ക്വിന്റണ്‍ ഡി കോക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 കയ്യെത്തും ദൂരത്താണ്  ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്.

new record for south african captain quinton  de kock
Author
Durban, First Published Feb 15, 2020, 1:43 PM IST

ഡര്‍ബന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 കയ്യെത്തും ദൂരത്താണ്  ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഇന്നിങ്‌സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയത്. മത്സരം പരാജയപ്പെട്ടെങ്കില്‍ ഒരു റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍.

അതിവേഗം റണ്‍സ് കണ്ടെത്തിയ ക്വിന്റണ്‍ ഡി കോക്ക് 65 റണ്‍സാണ് നേടിയത്. വെറും 22 പന്തുകള്‍ മാത്രണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നേരിട്ടത്. ഇതില്‍ എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടും. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ 17 പന്തുകള്‍ മാത്രമാണ് ഡി കോക്കെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ റെക്കോഡാണിത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടമാണ് ഡി കോക്കിനെ തേടിയെത്തിയത്.

ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ടോം കറാന്റെ ആദ്യ പന്ത് ഡ്വയ്ന്‍ പ്രിട്ടോറിയൂസിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം പന്തില്‍ സിക്‌സും മൂന്നാം പന്തില്‍ ഫോറും നേടാന്‍ പ്രിട്ടോറിയൂസിന് സാധിച്ചു. നാലാം പന്തില്‍ രണ്ട് റണ്‍സ് കൂടി നേടിയതോടെ ഇംഗ്ലണ്ടിന് അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ് മാത്രം. 

എന്നാല്‍ അഞ്ചാം പന്തില്‍ പ്രിട്ടോറിയൂസിനെയും (25) ബോണ്‍ ഫോര്‍ട്വിനെ (0) മടക്കിയയച്ച് കറാന്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

Follow Us:
Download App:
  • android
  • ios