ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് കളിക്കുക. 27ന് ആദ്യ ടി20ക്ക് റാഞ്ചി വേദിയാകും. ലഖ്നൗവില്‍ 29ന് രണ്ടാം ടി20. മൂന്നാം മത്സരം ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കും. 

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ മിച്ചല്‍ സാന്റ്‌നര്‍ നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് കിവീസ് ഇന്ത്യയിലെത്തുക. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വില്യംസണെ കൂടാതെ ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, ജെയിംസ് നീഷം എന്നീ സീനിയര്‍ താരങ്ങളും ടീമിലില്ല. പേസര്‍ ബെന്‍ ലിസ്റ്റര്‍, ഹെന്റി ഷിപ്ലി എന്നിവര്‍ ടീമിലെ പുതുമുഖങ്ങള്‍. ഹെന്റി പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. ഇന്ത്യക്കെതിരെ ടി20യിലും താരം അരങ്ങേറിയേക്കും. 

ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് കളിക്കുക. 27ന് ആദ്യ ടി20ക്ക് റാഞ്ചി വേദിയാകും. ലഖ്നൗവില്‍ 29ന് രണ്ടാം ടി20. മൂന്നാം മത്സരം ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കും. 

ന്യൂസിലന്‍ഡ് ടീം: ഡേവോണ്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്‌സ്, ഡെയ്ന്‍ ക്ലീവര്‍, ഫിന്‍ അലന്‍, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മൈക്കല്‍ റിപ്പണ്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ബെന്‍ ലിസ്റ്റര്‍, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ഹെന്റി ഷിപ്ലി, ഇഷ് സോധി, ബ്ലെയര്‍ ടിക്‌നര്‍.

Scroll to load tweet…

പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ശ്രീലങ്കയ്ക്കെതിരെ കളിച്ച ഒരുവിധം താരങ്ങളെല്ലാം സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ മലയാളി താരം സഞ്ജു സാസംണിന്റെ കാര്യത്തില്‍ അവ്യക്തത തുടരുന്നു. താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഫിറ്റ്‌നെസ് തെളിയിച്ചാല്‍ താരം ടീമില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. 

ടി20 സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, യൂസ്വേന്ദ്ര ചാഹല്‍, റിതുരാജ് ഗെയ്്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ത്രിപാഠി, മുകേഷ് കുമാര്‍.

മധ്യനിരയില്‍ സഞ്ജുവിന് അധികം പ്രതീക്ഷ വേണ്ട! രോഹിത് ശര്‍മ നല്‍കുന്ന സൂചനയിങ്ങനെ