ന്യൂസിലന്‍ഡിന്റെ പേസ് ത്രയങ്ങളായ ട്രന്റ് ബൗള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ഓസീസിനെതിരെ ചാപ്പല്‍- ഹാഡ്‌ലീ ട്രോഫിക്കുള്ള ഏകദിന ടീമിലാണ് മൂവരെയും ഉള്‍പ്പെടുത്തിയത്.

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന്റെ പേസ് ത്രയങ്ങളായ ട്രന്റ് ബൗള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ഓസീസിനെതിരെ ചാപ്പല്‍- ഹാഡ്‌ലീ ട്രോഫിക്കുള്ള ഏകദിന ടീമിലാണ് മൂവരെയും ഉള്‍പ്പെടുത്തിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര മാര്‍ച്ച് 13ന് സിഡ്‌നിലാണ് ആരംഭിക്കുന്നത്. 

Scroll to load tweet…

പരിക്ക് കാരണം മൂവരും ഇന്ത്യക്കെതിരായ ടി20- ഏകദിന പരമ്പരകളില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ബോള്‍ട്ട് ടെസറ്റ് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ച് പേസര്‍മാരാണ് ടീമിലുള്ളത്. ഇവര്‍ക്ക് പുറമെ ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് മറ്റു പേസര്‍മാര്‍. ഹാമിഷ് ബെന്നറ്റ്, സ്‌കോട്ട് കുഗ്ലെജിന്‍ എന്നിവര്‍ 15 അംഗ ടീമില്‍ നിന്ന് പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍, ടോം ബ്ലണ്ടല്‍, ട്രന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഹോം, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാറ്റ് ഹെന്റി, കെയ്്ല്‍ ജാമിസണ്‍, ടോം ലാഥം, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, റോസ് ടെയ്‌ലര്‍.