Asianet News MalayalamAsianet News Malayalam

ഹാമില്‍ട്ടണ്‍ ടെസ്റ്റ്: റാവലിനും ലാഥത്തിനും സെഞ്ചുറി; ബംഗ്ലാദേശിനെതിരെ കിവീസ് കൂറ്റന്‍ ലീഡിലേക്ക്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ടെസ്റ്റില്‍ സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശിന്റെ 234നെതിരെ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 217 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്ക്.

New Zealand in dominant position vs Bangladesh in first test
Author
Hamilton, First Published Mar 1, 2019, 2:00 PM IST

ഹാമില്‍ട്ടണ്‍: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ടെസ്റ്റില്‍ സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശിന്റെ 234നെതിരെ ആതിഥേയര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 451 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 217 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്ക്. ടോം ലാഥം (161), ജീത് റാവല്‍ (132) എന്നിവരുടെ സെഞ്ചുറിയാണ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ദിനം അവസാനിക്കുമ്പോല്‍ കെയ്ന്‍ വില്യംസണ്‍ (93), നീല്‍ വാഗ്നര്‍ (1) എന്നിവരാണ് ക്രീസില്‍. 

വിക്കറ്റ് നഷ്ടമില്ലാതെ 86 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് രണ്ടാ ദിനം ആരംഭിച്ചത്. ഒന്നാം വിക്കറ്റില്‍ റാവല്‍- ലാഥം സഖ്യം 254 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് റാവലിന്റെ ഇന്നിങ്‌സ്. ലാഥം 17 ഫോറും മൂന്ന് സിക്‌സും നേടി. ഇരുവരും മടങ്ങിയെങ്കിലും വില്യംസണും ഹെന്റി നിക്കോള്‍സും (53) വില്യംസണും കിവീസിനെ മുന്നോട്ട് നയിച്ചു. ഇതിനിടെ റോസ് ടെയ്‌ലര്‍ (4) മടങ്ങിയിരുന്നു. രണ്ടാം ദിനം അവസാനിക്കുന്നതിന് തൊട്ട്മുമ്പ് നിക്കോള്‍സിനെ ഹസര്‍ മിറാസ് പുറത്താക്കുകയായിരുന്നു. 

ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 234ന് പുറത്തായിരുന്നു. തമീം ഇഖ്ബാലിന്റെ (126) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. നീല്‍ വാഗ്നര്‍ കിവീസിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. 

Follow Us:
Download App:
  • android
  • ios