ഇത്തവണ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ്. സീനിയര്‍ താരം കെയ്ന്‍ വില്യംസണാണ് ലോകകപ്പില്‍ ടീമിനെ നയിക്കുക.

ന്യൂയോര്‍ക്ക്: ഒരു ലോകകപ്പെന്ന സ്വപ്നം ഇത്തവണയെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. നായകന്‍ കെയ്ന്‍ വില്യംസനൊപ്പം കരുത്തുറ്റ നിരയുമായാണ് കിവികള്‍ ട്വന്റി 20 ലോകകപ്പിനെത്തുന്നത്. ഏകദിന, ട്വന്റിയ 20 ലോകകപ്പുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ് ന്യൂസിലന്‍ഡ്. എന്നാല്‍ മിക്കസമയങ്ങളിലും പടിവാതില്‍ക്കല്‍ കലമുടക്കുന്നതാണ് കിവികളുടെ പതിവ്. 

ഇതിന് ഇത്തവണ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ്. സീനിയര്‍ താരം കെയ്ന്‍ വില്യംസണാണ് ലോകകപ്പില്‍ ടീമിനെ നയിക്കുക. നായകന്‍ കെയ്ന്‍ വില്യംസണിന്റെത ആറാമത്തെ ട്വന്റിണ20 ലോകകപ്പാണിത്. അതില്‍ നാല് തവണയും ടീമിനെ നയിച്ചതും വില്യംസണ്‍ ആണ്. അവസാന ലോകകപ്പില്‍ ന്യൂസിലന്‍ഡ് സെമിയിലാണ് പുറത്തായത്. 2021ലെ ലോകകപ്പില്‍ റണ്ണര്‍ അപ്പായതാണ് ന്യൂസിലന്‍ഡിന്റെ മികച്ച നേട്ടം. 

തുടക്കം മുതല്‍ അവരുണ്ട്! ഷാക്കിബും രോഹിത്തിനും ടി20 ലോകകപ്പിലെ ബെസ്റ്റ് ഫ്രണ്ട്‌സെന്ന് ആരാധകര്‍

ഏകദിന ലോകകപ്പിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ രച്ചിന്‍ രവീന്ദ്രയിലാണ് പ്രതീക്ഷകളേറെയും. ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, ഫിന്‍ അലന്‍, ഡെവണ്‍ കോണ്വെഅ, മൈക്കിള്‍ ബ്രേസ്വെ ല്‍, മാര്‍ക്ക് ചാന്പന്‍, ഡെവണ്‍ കോണ്വെ്, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്.പരിചയ സന്പന്നരുടെ നീണ്ട നിരയുടെ ന്യൂസിലന്‍ഡ് ടീമില്‍. പരിക്കിന്റെ പിടിയിലുള്ള പേസര്‍മാരായ കെയ്ല്‍ ജാമീസണ്‍, ആദം മില്‍നെ എന്നിവര്‍ സ്‌ക്വാഡില്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്. 

എങ്കിലും ഓള്‍റൗണ്ടര്‍മാരുടെ ആധിക്യം ടീമിന് ഗുണം ചെയ്യും. വെസ്റ്റിന്‍ഡീസും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് ന്യൂസിലന്‍ഡ്. ജൂണ്‍ എട്ടിന് അഫ്ഗാനിസ്ഥാനെതിരെയാണ് ആദ്യ മത്സരം.