നേപ്പിയര്‍: പാകിസ്ഥാനെതിരായ അവസാന ടി20യില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു. അവസാന ടി20യും ജയിച്ച പരമ്പര തൂത്തുവാരുകയാണ് കിവിസീന്റെ ലക്ഷ്യം. 

ബാറ്റിങ് ആരംഭിച്ച കിവീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ്  ഓവറില്‍ രണ്ടിന് 47 എന്ന നിലയിലാണ്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (19), കെയ്ന്‍ വില്യംസണ്‍ (1) എന്നിവരാണ് മടങ്ങിയത്. ടിം സീഫെര്‍ട്ട് (26), ഡേവോണ്‍ കോണ്‍വെ (1) എന്നിവരാണ് ക്രീസില്‍. 

പാകിസ്ഥാന്‍ ടീം: മുഹമ്മദ് റിസ്‌വാന്‍, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് ഹഫീസ്, ഹുസൈന്‍ താലാത്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹസ്‌നൈന്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍, ഡേവോണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷാം, കെയ്ന്‍ ജാമിസണ്‍, സ്‌കോട്ട് കുഗെലെജിന്‍, ടിം സൗത്തി, ഇഷ് സോധി, ട്രന്റ ബോള്‍ട്ട്.