Asianet News MalayalamAsianet News Malayalam

ബര്‍മിംഗ്ഹാം ടെസ്റ്റ്: ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിങ്‌സ് ലീഡ്, ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം

ബര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 303നെതിരെ ന്യൂസിലന്‍ഡ് 388ന് പുറത്തായി. ഡെവോണ്‍ കോണ്‍വെ (80), വില്‍ യംഗ് (82), റോസ് ടെയ്‌ലര്‍ (80) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിന് ലീഡ് സമ്മാനിച്ചത്.
 

New Zealand took first Innings lead vs England
Author
Birmingham, First Published Jun 12, 2021, 8:01 PM IST

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യസിലന്‍ഡിന് 85 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ബര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 303നെതിരെ ന്യൂസിലന്‍ഡ് 388ന് പുറത്തായി. ഡെവോണ്‍ കോണ്‍വെ (80), വില്‍ യംഗ് (82), റോസ് ടെയ്‌ലര്‍ (80) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിന് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 229 എന്ന നിലയിലാണ് സന്ദര്‍ശകര്‍ മൂന്നാം ദിനം ആരംഭിച്ചത്. ടെയ്‌ലര്‍- യംഗ് കൂട്ടൂകെട്ടായിരുന്നു ക്രീസില്‍.  ഇരുവരും 92 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. യംഗിനെ പുറത്താക്കി ഡാനിയേല്‍ ലോറന്‍സ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ഹെന്റി നിക്കോള്‍സി (21) നൊപ്പം 63 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ടെയ്‌ലറും പവലിയനില്‍ തിരിച്ചെത്തി. പിന്നാലെ എത്തിയവര്‍ക്കാര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ടോം ബ്ലണ്ടല്‍ (34), ഡാരില്‍ മിച്ചല്‍ (6), നീല്‍ വാഗ്നര്‍ (0), മാറ്റ് ഹെന്റി (12), അജാസ് പട്ടേല്‍ (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ട്രന്റ് ബോള്‍ട്ട് (12) പുറത്താവാതെ നിന്നു.

ബ്രോഡിന് പുറമെ മാര്‍ക് വുഡ്, ഒല്ലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡാനിയേല്‍ ലോറന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. റോറി ബേണ്‍സാണ് (0) മടങ്ങിയത്. മാറ്റ് ഹെന്റിക്കാണ് വിക്കറ്റ്. ഡൊമിനിക് സിബ്ലി (4), സാക് ക്രൗളി (4) എന്നിവരാണ് ക്രീസില്‍.

Follow Us:
Download App:
  • android
  • ios