Asianet News MalayalamAsianet News Malayalam

ഹാമില്‍ട്ടണ്‍ ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ കിവീസിന് ഇന്നിങ്‌സ് ജയം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഇന്നിങ്‌സ് ജയം. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 52 റണ്‍സിനുമായിരുന്നു ആതിഥേയരുടെ വിജയം. സ്‌കോര്‍: ബംഗ്ലാദേശ് 234 & 429. ന്യൂസിലന്‍ഡ് 715/6 ഡി.

New Zealand won against Bangladesh in Hamilton test
Author
Hamilton, First Published Mar 3, 2019, 12:05 PM IST

ഹാമില്‍ട്ടണ്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഇന്നിങ്‌സ് ജയം. ഹാമില്‍ട്ടണില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 52 റണ്‍സിനുമായിരുന്നു ആതിഥേയരുടെ വിജയം. സ്‌കോര്‍: ബംഗ്ലാദേശ് 234 & 429. ന്യൂസിലന്‍ഡ് 715/6 ഡി. ന്യൂസിലന്‍ഡ് ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. 

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ ബംഗ്ലാദേശിന് 482 റണ്‍സ് വേണമായിരുന്നു. എന്നാല്‍ സന്ദര്‍ശകര്‍ 429ന് പുറത്തായി. ന്യൂസിലന്‍ഡ് പെട്ടന്ന് വിജയം പൂര്‍ത്തിയാക്കുമെന്ന് തോന്നിച്ചെങ്കിലും സൗമ്യ സര്‍ക്കാര്‍ (149), മഹ്മുദുള്ള (146) എന്നിവരുടെ ഇന്നിങ്‌സ് വിജയം വൈകിപ്പിച്ചു. ഇരവരും പുറത്തായതോടെ ബംഗ്ലാദേശ് വാലറ്റം ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്നു. നേരത്തെ തമീം ഇഖ്ബാല്‍ (74) റണ്‍സ് നേടിയിരുന്നു.

ന്യൂസിലന്‍ഡിന് വേണ്ടി ട്രന്റ് ബോള്‍ട്ട് അഞ്ചും ടിം സൗത്തി മൂന്നും വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റ് എട്ടിന് വെല്ലങ്ടണില്‍ ആരംഭിക്കും.

Follow Us:
Download App:
  • android
  • ios