മറ്റന്നാള്‍ ട്രിനിഡാഡിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20 മത്സരം. അതിനുശേഷം രണ്ട് മത്സരങ്ങള്‍ ഗയാനയിലും അവസാന രണ്ട് മത്സരങ്ങല്‍ അമേരിക്കയിലെ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ബ്രോവാഡ് കൗണ്ടി സ്റ്റേഡിയമാണ്  വേദിയാവുക. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്നാണ് ആതിഥ്യം വഹിക്കുന്നത്.

ബാര്‍ബഡോസ്: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഏകദിന ടീം നായകന്‍ ഷായ് ഹോപ്പ് ടി20 ടീമില്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന നിക്കോളാസ് പുരാനും ജേസണ്‍ ഹോള്‍ഡറും ടി20 ടീമില്‍ തിരിച്ചെത്തി. അമേരിക്കയില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനായി 40 പന്തില്‍ സെഞ്ചുറിയുമായി ടീമിന് കിരീടം സമ്മാനിച്ച പുരാന്‍ മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് വെല്ലുവിളിയാകും.

ഐപിഎല്ലില്‍ രാജസ്ഥാനായി മിന്നിയ ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ലഖ്നൗവിന്‍റെ കെയ്ല്‍ മയേഴ്സ് എന്നിവരും ടി20 ടീമിലുണ്ട്. റൊവ്‌മാന്‍ പവലാണ് ടി20 ടീമിനെ നയിക്കുന്നത്. ടീമില്‍ തിരിച്ചെത്താന്‍ അഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെയും സ്പിന്നര്‍ സുനില്‍ നരെയ്നെയും ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല.

മറ്റന്നാള്‍ ട്രിനിഡാഡിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20 മത്സരം. അതിനുശേഷം രണ്ട് മത്സരങ്ങള്‍ ഗയാനയിലും അവസാന രണ്ട് മത്സരങ്ങല്‍ അമേരിക്കയിലെ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ബ്രോവാഡ് കൗണ്ടി സ്റ്റേഡിയമാണ് വേദിയാവുക. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്നാണ് ആതിഥ്യം വഹിക്കുന്നത്.

സ്റ്റോക്സ് മെസേജ് അയച്ചാലും ഇനി വരില്ല; ഇന്ത്യന്‍ പര്യടനത്തിനുമില്ല; വീണ്ടും വിരമിച്ച് മൊയീന്‍ അലി

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം: റോവ്മാൻ പവൽ (ക്യാപ്റ്റന്‍), കൈൽ മേയേഴ്സ് (വൈവ്), ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അക്കീൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, ഒബെദ് മക്കോയ്, നിക്കോളാസ് പുരാൻ, റൊമാരിയോ ഷെപ്പേഡ്, ഒഡീൻ സ്മിത്ത്, ഒഷാനെ തോമസ്.

വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേഷ് ഖാൻ, മുകേഷ് കുമാർ.