കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ സ്റ്റാർക്ക് ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്‍റെ താരമാണ്. താരലേലത്തിൽ 11.75 കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ ഡൽഹി സ്വന്തമാക്കിയത്.
മെല്‍ബൺ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് പ്രശംസയുമായി ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക്. ഒരേസമയം മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ടീമുകളെ കളിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു ടീം ഇന്ത്യയാണെന്ന് സ്റ്റാർക്ക് പറഞ്ഞു. പ്രതിഭാസമ്പന്നമാണ് ഇന്ത്യൻ ക്രിക്കറ്റ്. ഒരേ ദിവസം ഓസ്ട്രേലിയയുമായി ടെസ്റ്റും ഇംഗ്ലണ്ടുമായി ഏകദിനവും ദക്ഷിണാഫ്രിക്കയുമായി ടി20യും മികവോടെ കളിക്കാൻ ഇന്ത്യക്ക് കഴിയും.
അത്രയധികം മികച്ച താരങ്ങൾ ഇന്ത്യയിലുണ്ട്. മറ്റൊരു രാജ്യത്തിനും ഇങ്ങനെ കഴിയില്ല. ഐ പി എല്ലിലൂടെ ഇന്ത്യൻ താരങ്ങൾക്ക് മാത്രമല്ല എല്ലാ രാജ്യത്തെ കളിക്കാർക്കും മികവ് തെളിയിക്കാൻ അവസരം കിട്ടുന്നുണ്ടെന്നും സ്റ്റാർക്ക് പറഞ്ഞു. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ സ്റ്റാർക്ക് ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്‍റെ താരമാണ്. താരലേലത്തിൽ 11.75 കോടി രൂപയ്ക്കാണ് സ്റ്റാർക്കിനെ ഡൽഹി സ്വന്തമാക്കിയത്.
ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുത്ത് വിസ്ഡൻ, രോഹിത് നായകന്‍; 5 ഇന്ത്യൻ താരങ്ങള്‍ ടീമില്‍
ഐപിഎല്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്‍റാണെന്നും എല്ലാ ഇന്ത്യൻ താരങ്ങള്‍ക്കും കളിക്കാന്‍ കഴിയുന്ന ഒരേയൊരു ടൂർണമെന്‍റാണ് ഐപിഎല്ലെങ്കിലും ഇന്ത്യൻ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ കഴിയാത്തത് മറ്റ് താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ അഞ്ചോ ആറോ ഫ്രാഞ്ചൈസികളില്‍ കളിച്ച് മത്സരപരിചയം സ്വന്തമാക്കുമ്പോള്‍ ഇന്ത്യൻ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ മാത്രമാണ് കളിക്കാനാകുക. ഇത് നല്ലതാണോ മോശമാണോ എന്ന് പറാനാവില്ല. കാരണം വിദേശ ലീഗുകളില്‍ കളിക്കുന്നില്ലെങ്കില്‍ പോലും ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് യാതൊരു കുറവുമില്ലെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.
കാലില്‍ പ്ലാസ്റ്ററിട്ട് ക്രച്ചസിലൂന്നി രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലെത്തി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയേറ്റ പരിക്കിനെത്തുടര്‍ന്ന് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് സ്റ്റാര്‍ക്ക് വിട്ടുന്നിന്നിരുന്നു. ഐസിസി വൈറ്റ് ബോള്‍ ടൂര്‍ണമെന്‍റുകളിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനായ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഈ ആഴ്ചയോടെ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.
