പരമ്പരയ്ക്കുള്ള ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ഒരുവിധം താരങ്ങളെല്ലാം സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ മലയാളി താരം സഞ്ജു സാസംണ്‍, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരുടെ കാര്യത്തിലാണ് അവ്യക്തത.

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തിരക്കേറിയ ഷെഡ്യൂളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര അവസാനിച്ചാല്‍ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ഇന്ത്യ കളക്കുന്നുണ്ട്. ഹൈദാരാബാദില്‍ ഈ മാസം 18നാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 21ന് റായ്പൂരിലും അവസാന മത്സരം 24ന് ഇന്‍ഡോറിലും നടക്കും. ശേഷം, 27ന് ആദ്യ ടി20ക്ക് റാഞ്ചി വേദിയാകും. ലഖ്‌നൗവില്‍ 29ന് ലഖ്‌നൗവിലാണ് രണ്ടാം ടി20. മൂന്നാം മത്സരം ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കും.

പരമ്പരയ്ക്കുള്ള ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ഒരുവിധം താരങ്ങളെല്ലാം സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ മലയാളി താരം സഞ്ജു സാസംണ്‍, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരുടെ കാര്യത്തിലാണ് അവ്യക്തത. സഞ്ജു ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നൊഴിവാക്കി.

ഇഷാന്‍ കിഷന് ബാക്ക് അപ്പായി കീപ്പറാവുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരമ്പരയ്ക്ക് മുമ്പ് സഞ്ജുവിന്റെ പരിക്ക് മാറിയാല്‍ ടി20 ടീമിലേക്ക് പരിഗണിച്ചേക്കും. സഞ്ജു പുറത്തായപ്പോള്‍ ജിതേഷ് ശര്‍മയാണ് ടീമിലെത്തിയത്. ജിതേഷിനെ നിലനിര്‍ത്തുമോ എന്നുള്ളതും ചോദ്യമായി അവശേഷിക്കുന്നു. ബുമ്രയുടെ തിരിച്ചുവരവ് വൈകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കെ എസ് ഭരതിനെ ടീമിലേക്ക് പരിഗണിക്കുമോ എന്നുള്ളത് മറ്റൊരു കാര്യം.

ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപി സിംഗ്.

ടി20 സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍, റിതുരാജ് ഗെയ്്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ത്രിപാഠി, മുകേഷ് കുമാര്‍.

മനഷ്യ സാധ്യമായതെല്ലാം ചെയ്തു; ഇനിയെങ്കിലും അയാളെ ടീമിലെടുക്കൂ; യുവതാരത്തെക്കുറിച്ച് ആകാശ് ചോപ്ര