പുറത്തേറ്റ പരിക്ക് മൂലം ശ്രേയസിന് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കളിച്ച ശ്രേയസിന് തിളങ്ങാനുമായില്ല.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യരുടെ പകരക്കാരനായി ആരെയും പ്രഖ്യാപിക്കേണ്ടെന്ന് ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.അഹമ്മദാബാദില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുശേഷം ശിവ് സുന്ദര്‍ ദാസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ശ്രേയസിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. . ഇതോടെ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമിലെത്തുമെന്ന പ്രതീക്ഷ അവസാനിച്ചു.

പുറത്തേറ്റ പരിക്ക് മൂലം ശ്രേയസിന് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കളിച്ച ശ്രേയസിന് തിളങ്ങാനുമായില്ല. ഇതിനിടെയാണ് നാലാം ടെസ്റ്റില്‍ വീണ്ടും പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രേയസിനെ സ്കാനിംഗിന് വിധേയനാക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ശ്രേയസ് ബാറ്റിംഗിനിറങ്ങിയതുമില്ല.

ശ്രേയസിന് പകരം സഞ്ജു സാംസണ്‍? ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം തിരിച്ചെത്തിയേക്കും

ശ്രേയസിന് ഒരു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ശ്രേയസിന്‍റെ ഐപിഎല്‍ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. എന്നാല്‍ ശ്രേയസിന് പകരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ഏകദിനത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കില്ല. ആദ്യ ഏകദിനത്തില്‍ രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Shubman Gill, Virat Kohli, Shreyas Iyer, Suryakumar Yadav, K L Rahul, Ishan Kishan (wk), Hardik Pandya (Vice-captain), Ravindra Jadeja, Kuldeep Yadav, Washington Sundar, Yuzvendra Chahal, Mohd. Shami, Mohd. Siraj, Umran Malik, Shardul Thakur, Axar Patel, Jaydev Unadkat.