ഇരുവര്‍ക്കും പൂര്‍ണ കായികക്ഷമത കൈവരിച്ചാല്‍ മാത്രമെ പ്ലയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കാനാവൂവെന്ന് ഇഎസ്പിഎന്‍ പറയുന്നുണ്ട്. ഇല്ലാത്ത പക്ഷം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായെത്തും.
മുംബൈ: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രവചിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ. മലയാളി താരം സഞ്ജു സാംസണില്ലാത്ത പതിനഞ്ചംഗ ടീമിനൊണ് ഇഎസ്പിഎന്‍ പുറത്തുവിട്ടത്. സഞ്ജുവിനെ റിസര്‍വ് താരങ്ങളുടെ നിരയില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ് ദീര്‍ഘനാള്‍ പുറത്തായിരുന്നു ജസ്പ്രിത് ബുമ്ര ടീമില്‍ തിരിച്ചെത്തി. അതോടൊപ്പം കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇരുവര്‍ക്കും പൂര്‍ണ കായികക്ഷമത കൈവരിച്ചാല്‍ മാത്രമെ പ്ലയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കാനാവൂവെന്ന് ഇഎസ്പിഎന്‍ പറയുന്നുണ്ട്. ഇല്ലാത്ത പക്ഷം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായെത്തും. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. വിരാട് കോലി മൂന്നാം സ്ഥാനത്ത് കളിക്കും. നാലാമനായി രാഹുല്‍. ഫിറ്റ്‌നെസ് പ്രശ്‌നമായാല്‍ ഇഷാന്‍ കിഷന്‍ കളിക്കും. ശേഷം ശ്രേയസ് അയ്യര്‍ ക്രീസിലെത്തും. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും.
ഷാര്‍ദുല്‍ ഠാക്കൂര്‍, ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഇതില്‍ ബുമ്ര, ഷമി, സിറാജ് എന്നിവര്‍ക്കാണ് മുന്‍ഗണന. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും ടീമിലുണ്ട്. എന്നാല്‍ ജഡേജയ്‌ക്കൊപ്പം കുല്‍ദീപ് കളിക്കാന്‍ സാധ്യതയേറെ. റിസര്‍വ് താരങ്ങളായി സഞ്ജുവിനൊപ്പം സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരുമുണ്ട്.
ടീം ഇങ്ങനെ...
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്.
റിസര്‍വ് താരങ്ങള്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യുകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍.

