തിലക് തുടര്‍ച്ചയായി രണ്ട് കളികളില്‍ പരാജയപ്പെട്ടപ്പോഴും മൗനം പാലിക്കുന്ന ക്രിക്കറ്റ് വിദഗ്ധര്‍ ഇത് സഞ്ജുവിനാണ് സംഭവിച്ചതെങ്കില്‍ മിണ്ടാതിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചത്.

ഡബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് ശേഷം അയര്‍ലന്‍ഡിലെത്തിയ യുവതാരം തിലക് വര്‍മക്ക് രണ്ട് കളികളില്‍ നിന്ന് ആകെ നേടാനായത് ഒരു റണ്‍സ്. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മൂന്നാം നമ്പറില്‍ ബാറ്റിംഗിന് അവസരം ലഭിച്ച തിലക് വര്‍മ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രണ്ടാം മത്സരത്തില്‍ രണ്ട് പന്തില്‍ ഒരു റണ്ണെടുത് മടങ്ങി.

വിന്‍ഡീസിലെ മികച്ച പ്രകടനത്തിന് പിന്നാലെ തിലക് വര്‍മയെ ഏകദിന ലോകകപ്പിനും ഏഷ്യാ കപ്പിനുമുള്ള ഇന്ത്യന്‍ ടീമില്‍ വരെ ഉള്‍പ്പെടുത്തണമെന്ന് വാദിച്ച മുന്‍ താരങ്ങളും പരിശീലകരുമൊന്നും തിലകിന്‍റെ തുര്‍ പരാജയങ്ങളെക്കുറിച്ച് മൗനം പാലിക്കുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

Scroll to load tweet…

തിലക് തുടര്‍ച്ചയായി രണ്ട് കളികളില്‍ പരാജയപ്പെട്ടപ്പോഴും മൗനം പാലിക്കുന്ന ക്രിക്കറ്റ് വിദഗ്ധര്‍ ഇത് സഞ്ജുവിനാണ് സംഭവിച്ചതെങ്കില്‍ മിണ്ടാതിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചത്. ഒരു മത്സരത്തില്‍ ആറാം നമ്പറിലിറങ്ങി നിര്‍ഭാഗ്യകരമായി റണ്ണൗട്ടായപ്പോള്‍ മറ്റൊരു മത്സരത്തില്‍ അഞ്ചാമതും ഒരു മത്സരത്തില്‍ നാലാമതുമാണ് സഞ്ജു ക്രീസിലെത്തിയത്.

സഞ്ജു പുറത്തല്ല! ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുമെന്ന് റിപ്പോര്‍ട്ട്; പദ്ധതികളില്‍ മാറ്റം

Scroll to load tweet…

മൂന്ന് മത്സരങ്ങളിലും സഞ്ജു തിളങ്ങാതിരുന്നതോടെ സഞ്ജു അവസരം നഷ്ടമാക്കിയെന്ന് വിമര്‍ശിച്ചവര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ തിലക് വര്‍മയെക്കുറിച്ച് മാത്രം ഒന്നും പറയാത്തത് ഇരട്ടത്താപ്പാണെന്ന് ആരാധകര്‍ പറയുന്നു. ഏഷ്യാ കപ്പ് ടീമിനെ ഇന്ന് പ്രഖ്യാപിക്കാാനിരിക്കെ അയര്‍ലന്‍ഡിനെതിരാ രണ്ടാം ടി20യില്‍ 26 പന്തില്‍ 40 റണ്‍സെടുത്ത സഞ്ജുവിന്‍റെ പ്രകടനം നിര്‍ണാകമാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അതേസമയം, വിന്‍ഡീസിനെതിരായ പരമ്പരക്കുശേഷം ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള ടീമുകളിലേക്ക് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട തിലക് വര്‍മയുടെ പേര് ഇപ്പോള്‍ പിന്‍നിരയിലേക്ക് പോയെന്നാണ് വിലയിരുത്തല്‍.

Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക