ആതിഥേയര്‍ക്ക് അജിന്‍ക്യ രഹാനെ (33 പന്തില്‍ 48), ആന്ദ്രേ റസ്സല്‍ (21 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 180 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ക്ക് അജിന്‍ക്യ രഹാനെ (33 പന്തില്‍ 48), ആന്ദ്രേ റസ്സല്‍ (21 പന്തില്‍ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മനീഷ് പാണ്ഡെ (28 പന്തില്‍ 36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്ക് വേണ്ടി നൂര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. ആറ് വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. പതിനൊന്ന് കളിയില്‍ പതിനൊന്ന് പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിച്ച മൂന്ന് കളിയും ജയിക്കണം.
റഹ്മാനുള്ള ഗുര്‍ബാസിന്റെ (11) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമാകുന്നത്. അന്‍ഷൂലിന്റെ പന്തില്‍ നൂര്‍ അഹമ്മദിന് ക്യാച്ച്. പിന്നാലെ നരെയ്ന്‍ - രഹാനെ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ എട്ടാം ഓവറില്‍ നരെയ്ന്‍ പുറത്തായി. നൂര്‍ അഹമ്മദിന്റെ പന്തില്‍ ധോണി നരെയ്‌നെ സ്റ്റംപ് ചെയ്യുകയായിരുന്നു. അതേ ഓവറില്‍ രഘുവന്‍ഷിയും (1) മടങ്ങി. ധോണിക്ക് ക്യാച്ച്. പിന്നീട് രഹാനെ - മനീഷ് സഖ്യം 32 റണ്‍സും കൂട്ടിചേര്‍ത്തു. 13-ാം ഓവറില്‍ രഹാനെ വീണു. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. മനീഷിനാവട്ടെ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചതുമില്ല. ഇതിനിടെ റസ്സലിന്റെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 17-ാം ഓവറില്‍ റസ്സല്‍ മടങ്ങി. നൂര്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. റിങ്കു സിംഗിന് (9) ഇത്തവണയും തിളങ്ങാന്‍ സാധിച്ചില്ല. മനീഷ് - രമണ്‍ദീപ് സിംഗ് (4) സഖ്യത്തിന് അവസാന ഓവറുകളില്‍ ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ഉര്‍വില്‍ പട്ടേല്‍ ചെന്നൈ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. ഡെവോണ്‍ കോണ്‍വെയും തിരിച്ചെത്തി. ഷെയ്ക് റഷീദ്, സാം കറന്‍ എന്നിവര്‍ പുറത്തായി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. മനീഷ് പാണ്ഡെ സീസണില്‍ ആദ്യമായി കൊല്‍ക്കത്ത ജേഴ്‌സി അണിയും. വെങ്കടേഷ് അയ്യര്‍ പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മൊയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
ഇംപാക്ട് സബ്‌സ്: ഹര്‍ഷിത് റാണ, അനുകുല്‍ റോയ്, ലുവ്‌നിത്ത് സിസോദിയ, ആന്റിച്ച് നോര്‍്‌ജെ, മായങ്ക് മാര്‍കണ്ഡെ
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ഡെവോണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എം എസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
ഇംപാക്ട് സബ്‌സ്: ശിവം ദുബെ, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍, ദീപക് ഹൂഡ.


