Asianet News MalayalamAsianet News Malayalam

കണ്ടറിയണം ബാബര്‍, നിങ്ങള്‍ക്കെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്! ഇനി യാത്ര ദുര്‍ഘടം; പാകിസ്ഥാന്റെ സെമി സാധ്യത

പാകിസ്ഥാന് നാല് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. നേരിടാനുള്ളവരൊക്കെ അതിശക്തര്‍. താരതമ്യേന ദുര്‍ബലര്‍ എന്ന് പറയാവുന്നവര്‍ ബംഗ്ലാദേശ് മാത്രമാണ്. അതുകൊണ്ടുതന്നെ സെമി ഫൈനലില്‍ കയറുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

not easy for pakistan to get semi final ticket in odi world cup 2023 saa
Author
First Published Oct 24, 2023, 8:12 AM IST

ചെന്നൈ: കിരീടപ്രതീക്ഷകളുമായി ഏകദിന ലോകകപ്പിനെത്തിയ ടീമാണ് പാകിസ്ഥാന്‍. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ പാകിസ്ഥാന്‍ സെമിഫൈനല്‍ സാധ്യതകള്‍ പോലും തുലാസിലായി. ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ തുടങ്ങിയത്. പിന്നാലെ ശ്രീലങ്കയെ മറികടന്നു. പിന്നാലെ മൂന്ന് തോല്‍വികള്‍. ആദ്യം ഇന്ത്യയോട് തകര്‍ന്നടിഞ്ഞു. പിന്നാലെ ഓസ്‌ട്രേലിയ പഞ്ഞിക്കിട്ടു. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഇരുട്ടടി. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമാണ് ബാബര്‍ അസമിനും സംഘത്തിനുള്ളത്.

പാകിസ്ഥാന് നാല് മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. നേരിടാനുള്ളവരൊക്കെ അതിശക്തര്‍. താരതമ്യേന ദുര്‍ബലര്‍ എന്ന് പറയാവുന്നവര്‍ ബംഗ്ലാദേശ് മാത്രമാണ്. അതുകൊണ്ടുതന്നെ സെമി ഫൈനലില്‍ കയറുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വ്യാഴാഴ്ച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ചിദംബരം സ്റ്റേഡിയം തന്നെയാണ് മത്സരത്തിന് വേദിയാവുക. മികച്ച ഫോമില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയെ മറികടക്കു പാകിസ്ഥാന് അനായാസമായിരിക്കില്ല. 

ഈമാസം 31നാണ് അടുത്ത മത്സരം. അതും ബംഗ്ലാദേശിനെതിരെ. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. ബംഗ്ലാദേശിനെ എഴുതിത്തള്ളാനാവില്ല. പാകിസ്ഥാന്‍ ഇപ്പോഴത്തെ ഫോം വച്ച് ബംഗ്ലാദേശിനേയും മറികടന്ന് പോവുക എളുപ്പമാവില്ല. നവംബര്‍ നാലിന് പാകിസ്ഥാന്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തും. ഇത്തവണ നേരിടേണ്ടത് പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ന്യൂസിലന്‍ഡിനെ. കണ്ടറിയണം പാകിസ്ഥാന് എന്ത് സംഭവിക്കുമെന്ന്. അവസാന മത്സരത്തിനായി പാകിസ്ഥാന്‍ വീണ്ടും കൊല്‍ക്കത്തയിലേക്ക് പറക്കും. നവംബര്‍ 11ന് ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനേയാണ് പാകിസ്ഥാന് നേരിടേണ്ടി വരിക. ഇംഗ്ലണ്ട് നിലവില്‍ അവസാന സ്ഥാനത്താണെങ്കിലും തിരിച്ചുവരവ് എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താം.

ചന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍  282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ആനന്ദം, പരമാനന്ദം! പാകിസ്ഥാന്റെ തോല്‍വി നൃത്തം ചെയ്ത് ആഘോഷിച്ച് ഇര്‍ഫാന്‍ പത്താന്‍; കൂടെ റാഷിദ് ഖാനും - വീഡിയോ

Follow Us:
Download App:
  • android
  • ios