Asianet News MalayalamAsianet News Malayalam

ഇനി അവര്‍ രണ്ടുപേരും കൂടി ഇന്ത്യന്‍ ടീമിലെത്തണം, പുതുമുഖങ്ങളെ ടീം ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കാര്‍ത്തിക്

ജത് ഇന്ത്യന്‍ ടീമിലെത്തിയതില്‍ വളരെ സന്തോഷം. ഇന്ത്യന്‍ ടീമിലെ സ്ഥാനം അയാള്‍ അര്‍ഹിക്കുന്നു. അഥുപോലെ മികച്ച പ്രകടനം പുറത്തെടുത്ത മുകേഷ് കുമാറും. ഇനി സര്‍ഫ്രാസ് ഖാനും ബാബാ ഇന്ദ്രജിത്തും കൂടി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തണം. കാരണം, ഇത്രയും അസാമാന്യ കളിക്കാരെയും പ്രകടനങ്ങളെയും അവഗണിക്കാനാവില്ല, പ്രതിഭകള്‍ നിരവധിയുണ്ട് എന്നായിരുന്നു കാര്‍ത്തിക്കിന്‍റെ ട്വീറ്റ്.

Now Sarfaraz Khan and Indrajith baba into the test scheme of things says Dinesh Karthik
Author
First Published Oct 3, 2022, 8:27 PM IST

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസ് എന്‍ട്രിയായി ടീമിലെത്തിയ താരങ്ങളായിരുന്നു ബാറ്റര്‍ രജത് പാടീദാറും പേസര്‍ മുകേഷ് കുമാറും. ന്യൂസിലന്‍ഡ് എ ടീമിനെതിരെയും ഇറാനി ട്രോഫിയിലും നടത്തിയ പ്രകടനങ്ങളാണ് ഇരുവര്‍ക്കും ഏകദിന ടീമിലേക്ക് അവരമൊരുക്കിയത്. ഐപിഎല്ലില്‍ റോയല്‍സ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനായും രജത് പാടീദാര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Now Sarfaraz Khan and Indrajith baba into the test scheme of things says Dinesh Karthik

ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീം ജേഴ്സി അണിയാന്‍ പോകുന്ന രജത് പാടീദാറിനെയും മുകേഷ് കുമാറിനെയും ടീമിലേക്ക് സ്വാഗതം ചെയ്ത് നിരവധി പേര്‍ എത്തിയെങ്കിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് ഇരുവരെയും സ്വാഗതം ചെയ്ത് നടത്തിയ ട്വീറ്റ് ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു. രജത് ഇന്ത്യന്‍ ടീമിലെത്തിയതില്‍ വളരെ സന്തോഷം. ഇന്ത്യന്‍ ടീമിലെ സ്ഥാനം അയാള്‍ അര്‍ഹിക്കുന്നു. അതുപോലെ മികച്ച പ്രകടനം പുറത്തെടുത്ത മുകേഷ് കുമാറും. ഇനി സര്‍ഫ്രാസ് ഖാനും ബാബാ ഇന്ദ്രജിത്തും കൂടി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തണം. കാരണം, ഇത്രയും അസാമാന്യ കളിക്കാരെയും പ്രകടനങ്ങളെയും അവഗണിക്കാനാവില്ല, പ്രതിഭകള്‍ നിരവധിയുണ്ട് എന്നായിരുന്നു കാര്‍ത്തിക്കിന്‍റെ ട്വീറ്റ്.

രണ്ട് മാറ്റങ്ങള്‍ ഉറപ്പ്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കാര്‍ത്തിക്കിന്‍റെ സഹതാരം കൂടിയാണ് പാടീദാര്‍. ആര്‍സിബിക്കായി 55.50 ശരാശരിയില്‍ 152.75 പ്രഹരശേഷിയില്‍ എട്ട് ഇന്നിംഗ്സുകളില്‍ പാടീദാര്‍ 333 റണ്‍സടിച്ചിരുന്നു. ഇതിന് പിന്നാലെ ജൂണില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലിലും പാടീദാര്‍ മധ്യപ്രദേശിനായി സെഞ്ചുറി നേടി. ന്യൂസിലന്‍ഡ് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 319 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായതും പാടീദാറായിരുന്നു. ഇതില്‍ 176 റണ്‍സടിച്ച ഇന്നിംഗ്സും ഉള്‍പ്പെടുന്നു.

Now Sarfaraz Khan and Indrajith baba into the test scheme of things says Dinesh Karthik

മുകേഷ് കുമാറാകട്ടെ സമീപകാലത്ത് ഐപിഎല്ലില്‍ കളിക്കാതെ ആഭ്യന്തര ക്രിക്കറ്റിലെ മികവിന്‍റെ പേരില്‍ മാത്രം ഇന്ത്യന്‍ ടീമിലെത്തുന്ന അപൂര്‍വം കളിക്കാരില്‍ ഒരാളുമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 കളികളില്‍ 113 വിക്കറ്റെടുത്തിട്ടുള്ള മുകേഷ് കുമാര്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ 18 മത്സരങ്ങളില്‍ 17 വിക്കറ്റെടുത്തിട്ടുണ്ട്. 5.25 എന്ന മികച്ച ഇക്കോണമി റേറ്റും മുകേഷിനുണ്ട്. അടുത്തിടെ ന്യൂസിലന്‍ എ ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി മുകേഷ് തിളങ്ങിയിരുന്നു.

ടി20 ലോകകപ്പിന് മുമ്പ് ഐസിസി റാങ്കിംഗില്‍ ഒന്നാം റാങ്ക് ഉറപ്പാക്കി സൂര്യകുമാര്‍; റിസ്‌വാന് തിരിച്ചടി

രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വിളിയെത്തിയിട്ടില്ല. വൈകാതെ സര്‍ഫ്രാസ് ടെസ്റ്റ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനായി ബാബ ഇന്ദ്രജിത്തം മികച്ച പ്രകടനം പുറത്തടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios