മൂംബൈ ഇന്ത്യന്‍സ് നായകനായിരുന്ന രോഹിത് ശര്‍മക്ക് ഈ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലായി കിരീടം നേടിയിട്ടില്ലാത്ത മുംബൈ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് ഇത്തവണ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തിരിക്കുന്നത്

ദുബായ്: ഐപിഎല്‍ മിനി താരലേലം അവസാനിച്ചപ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക് മാറി. 24.75 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയതോടെയാണ് സ്റ്റാര്‍ക്ക് ചരിത്രം തിരുത്തിയെഴുതിയത്. അതിന് അല്‍പ സമയം മുമ്പ് 20.50 കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിലെത്തിയ ഓസീസ് നായകന്‍ പാറ്റ് കമിന്‍സിട്ട റെക്കോര്‍ഡായിരുന്നു മിനുറ്റകള്‍ക്കകം സ്റ്റാര്‍ക്ക് തകര്‍ത്തത്. ഇതോടെ എം എസ് ധോണിയെയും വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലുള്ള ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെക്കാള്‍ ഇരട്ടി പ്രതിഫലം പറ്റുന്ന താരങ്ങളായി സ്റ്റാര്‍ക്കും കമിന്‍സും. നിലവില്‍ ധോണിക്കും രോഹിത്തിനും കോലിക്കുമെല്ലാം ലഭിക്കുന്ന പ്രതിഫം എത്രയെന്ന് നോക്കാം.

എം എസ് ധോണി: 2022ലെ ഐപിഎല്‍ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം മാറാന്‍ തീരുമാനിച്ചതോടെ ധോണിയുടെ പ്രതിഫലം ചെന്നൈ സൂപ്പര്‍ കിംഗ്സ് രവീന്ദ്ര ജഡേജയെ 16 കോടിയും എം എസ് ധോണിയെ 12 കോടിയും നല്‍കിയാണ് നിലനിര്‍ത്തിയത്. പിന്നീട് ജഡേജ ക്യാപ്റ്റനായെങ്കിലും തുടര്‍തോല്‍വികളെ തുടര്‍ന്ന് സീസണിടയില്‍ ധോണി വീണ്ടും നാകനാവുകയും കഴിഞ്ഞ സീസണിലെ ചെന്നൈയെ അഞ്ചാം കിരീടത്തിലേക്ക് നയിക്കുകയും ചെയ്തെങ്കിലും പ്രതിഫലം കൂട്ടിയതായി റിപ്പോര്‍ട്ടില്ല.

രോഹിത് ശര്‍മ:മൂംബൈ ഇന്ത്യന്‍സ് നായകനായിരുന്ന രോഹിത് ശര്‍മക്ക് ഈ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലായി കിരീടം നേടിയിട്ടില്ലാത്ത മുംബൈ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് ഇത്തവണ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്തിരിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനം പോയതോടെ മുംബൈ ഓപ്പണര്‍ എന്ന സ്ഥാനം മാത്രമുള്ള രോഹിത്തിന് 16 കോടി രൂപയാണ് പ്രതിഫലം.

സ്റ്റാര്‍ക്കിന് 25 കോടിയെങ്കില്‍ കോലിക്കും ബുമ്രക്കുമൊക്കെ എത്ര കൊടുക്കണം; തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

വിരാട് കോലി: ബാംഗ്ലൂര്‍ നായകസ്ഥാനം നേരത്തെ ഒഴിഞ്ഞ കോലി സ്പെഷലിസ്റ്റ് ബാറ്ററായാണ് ആര്‍സിബിയില്‍ കളിക്കുന്നത്. രോഹിത്തിനും താഴെ 15 കോടി രൂപയാണ് ആര്‍സിബിയില്‍ കോലിയുടെ പ്രതിഫലം.

കെ എല്‍ രാഹുല്‍: പ്രതിഫലക കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിനും കോലിക്കും മുകളിലാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുലിന്‍റെ സ്ഥാനം. രാഹുലിന് 17 കോടി രൂപയാണ് ലഖ്നൗ പ്രതിഫലമായി നല്‍കുന്നത്.

റിഷഭ് പന്ത്: പരിക്കു മൂലം കഴിഞ്ഞ സീസണ്‍ പൂര്‍ണമായും നഷ്ടമായ റിഷഭ് പന്താണ് പ്രതിഫലക്കാര്യത്തില്‍ മുന്നിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 16 കോടി രൂപയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്തിന് നല്‍കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക