Asianet News MalayalamAsianet News Malayalam

Worst DRS : ഏറ്റവും മോശം റിവ്യൂ! പന്ത് ബാറ്റില്‍, എന്നിട്ടും എല്‍ബിക്ക് ഡിആര്‍‌എസ് വിളിച്ച് ബംഗ്ലാദേശ്- വീഡിയോ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ എന്ന് വിശേഷിപ്പിച്ചാണ് ഈ വീഡിയോ ട്വീറ്റ് ചെയ്യപ്പെടുന്നത്

NZ vs BAN Watch one of the Worst review ever Bangladesh take DRS for LBW even as ball hits bat
Author
Mount Maunganui, First Published Jan 4, 2022, 2:49 PM IST

ബേ ഓവല്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസിലൊന്നുമായി (DRS) ബംഗ്ലാദേശ് ടീം (Bangladesh Cricket Team). ന്യൂസിലന്‍ഡിനെതിരെ ബേ ഓവലില്‍ (Bay Oval, Mount Maunganui) പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്‍റെ (New Zealand vs Bangladesh 1st Test) നാലാം ദിനമാണ് വിചിത്ര തീരുമാനം കൊണ്ട് ബംഗ്ലാ ടീം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 

ന്യൂസിലന്‍ഡ് സ്‌കോര്‍ 90/2 എന്ന നിലയില്‍ നില്‍ക്കേ റോസ് ടെയ്‌ലറായിരുന്നു ക്രീസില്‍. ടസ്‌കിന്‍ അഹമ്മദിന്‍റെ യോര്‍ക്കര്‍ ടെയ്‌ലര്‍ ബാറ്റില്‍ കൃത്യമായി കൊള്ളിച്ചെങ്കിലും ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്‌തു, റിവ്യൂ എടുത്തു. എന്നാല്‍ ബിഗ്‌സ്‌ക്രീനില്‍ കാഴ്‌ച കണ്ട ബംഗ്ലാദേശ് താരങ്ങള്‍ പരിഹാസരായി. പന്ത് കൃത്യമായി ബാറ്റില്‍ത്തന്നെ കൊണ്ടു എന്ന് അള്‍ട്രാ എഡ്‌ജില്‍ വ്യക്തമായി. ഇതുകണ്ട കമന്‍റേറ്റര്‍മാര്‍ക്ക് ചിരിയടക്കാനായില്ല. 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ എന്ന് വിശേഷിപ്പിച്ചാണ് ഈ വീഡിയോ ട്വീറ്റ് ചെയ്യപ്പെടുന്നത്.

മത്സരത്തില്‍ ഒരു ദിവസം മാത്രം അവശേഷിക്കേ രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സ് ലീഡില്‍ മാത്രമാണ് ന്യൂസിലന്‍ഡ്. 147/5 എന്ന നിലയില്‍ അ‍ഞ്ചാം ദിനമായ ഇന്ത്യ റോസ് ടെയ്‌ലറും(37*) സചിന്‍ രവീന്ദ്രയും(6*) ക്രീസിലെത്തും. നേരത്തെ ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 328 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ലീഡ് നേടിയിരുന്നു. കിവീസ് പേസാക്രമണം അതിജീവിച്ച് 458 റണ്‍സെടുത്തു ബംഗ്ലാ കടുവകള്‍. 

Nehra backs Pujara Rahane : 'കോലിക്കും സമാന സ്‌കോറുകള്‍'; പൂജാരയ്‌ക്കും രഹാനെയ്‌ക്കും നെഹ്‌റയുടെ പിന്തുണ

Follow Us:
Download App:
  • android
  • ios