ക്രൈസ്റ്റ്ചര്‍ച്ചിലെ ഹഗ്ലെ ഓവലില്‍ 198 റണ്‍സിനായിരന്നു സന്ദര്‍ശകരുടെ ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 364, 354/9 ഡി & ന്യൂസിലന്‍ഡ് 293, 227. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയിലായി. ആദ്യ മത്സരം ആതിഥേയര്‍ ഇന്നിംഗ്‌സിനും 276 റണ്‍സിന് ജയിച്ചിരുന്നു.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ (NZ vs SA) രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ക്രൈസ്റ്റ്ചര്‍ച്ചിലെ ഹഗ്ലെ ഓവലില്‍ 198 റണ്‍സിനായിരന്നു സന്ദര്‍ശകരുടെ ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 364, 354/9 ഡി & ന്യൂസിലന്‍ഡ് 293, 227. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയിലായി. ആദ്യ മത്സരം ആതിഥേയര്‍ ഇന്നിംഗ്‌സിനും 276 റണ്‍സിന് ജയിച്ചിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത കഗിസോ റബാദയാണ് മാന്‍ ഓഫ് ദ മാച്ച്. മാറ്റ് ഹെന്റി മാന്‍ ഓഫ് ദ സീരീസ് പരുസ്‌കാരം നേടി.
അവസാന ദിനം 426 റണ്‍സായിരുന്നു ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കിവീസ് 227ന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ കഗിസോ റബാദ, മാര്‍കോ ജാന്‍സെന്‍, കേശവ് മഹാരാജ് എന്നിവരാണ് കിവീസിനെ തകര്‍ത്തത്. 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ടോം ബ്ലണ്ടല്‍ (44) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോം ലാഥം (1), വില്‍ യംഗ് (0), ഹെന്റി നിക്കോള്‍സ് (7), ഡാരില്‍ മിച്ചല്‍ (24), കോളിന്‍ ഡി ഗ്രാന്‍ഹോം (18) എന്നിവരെല്ലാം നിരാശപ്പെടുത്തി.
രണ്ടാം ഇന്നിംഗ്‌സില്‍ കെയ്ല്‍ വെറെയ്‌നെ (136)യുടെ കന്നി സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. ദബാദ (47), വാന്‍ ഡര്‍ ഡസ്സന്‍ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ ദക്ഷിണാഫ്രിക്കയുടെ 364നെതിരെ ന്യൂസിലന്‍ഡ് 293ന് പുറത്തായിരുന്നു.
അഞ്ച് വിക്കറ്റ് നേടിയ റബാദയും നാല് വിക്കറ്റ് നേടിയ ജാന്‍സനുമാണ് കിവീസിനെ തകര്‍ത്തത്. ഗ്രാന്‍ഹോം 120 റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് സറേല്‍ ഇര്‍വിയുടെ 108 റണ്‍സാണ്.
