Asianet News MalayalamAsianet News Malayalam

ഏകദിന ലോകകപ്പ്: ടോസിന്‍റെ ആനുകൂല്യം മറികടക്കാന്‍ നിര്‍ണായക നിര്‍ദേശവുമായി ഐസിസി

പുല്ലുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ലഭിക്കുന്ന അധിക ആനുകൂല്യം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.

ODI World Cup 2023: ICC asks curators to keep grass on pitch to reduce toss factor gkc
Author
First Published Sep 20, 2023, 3:03 PM IST

ദുബായ്: അടുത്ത മാസം തുടങ്ങുന്ന തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ടോസ് നേടുന്ന ടീമിന് ലഭിക്കുന്ന അധിക അനൂകൂല്യം ഇല്ലാതാക്കാന്‍ പിച്ചുകളില്‍ പുല്ല് നിലനിര്‍ത്താന്‍ ക്യൂറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഐസിസി. ടോസ് നേടുന്ന ടീമിന് മഞ്ഞുവീഴ്ച കാരണം ലഭിക്കുന്ന അധിക ആനുകൂല്യം മറികടക്കാനാണിത്. ഒക്ടോബര്‍-നവബര്‍ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പില്‍ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകാന്‍ സാധ്യതയുണ്ട്.  മഞ്ഞുവീഴ്ച മൂലം സ്പിന്നര്‍മാര്‍ക്ക് പന്ത് ഗ്രിപ്പ് ചെയ്യാന്‍ സാധിക്കാതെ വരും. ഇത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമീന് അനുകൂലമാകുകയും ചെയ്യും.

ഇതുവഴി ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുത്താല്‍ വലിയ സ്കോറാണെങ്കില്‍ പോലും അത് പ്രതിരോധിക്കുക രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് എളുപ്പമാകില്ല. ഈ സാഹചര്യത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകുകയും ചെയ്യും. ഇത് തടയാനാണ് പിച്ചില്‍ പുല്ല് നിലനിര്‍ത്തണമെന്ന് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. പുല്ലുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ലഭിക്കുന്ന അധിക ആനുകൂല്യം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.

ഓസ്ട്രേലിയ്കകെതിരെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന ചെന്നൈയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണ്. പിച്ചിലെ പുല്ല് നിലിര്‍ത്താന്‍ തീരുമാനിച്ചാല്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നഷ്ടമാകും. പിച്ചില്‍ പുല്ല് നിലനിര്‍ത്തുന്നത് കൂടുതല്‍ സീമര്‍മാരെ ടീമിലെടുക്കാന്‍ ടീമുകളെ പ്രേരിപ്പിക്കും. അതുപോലെ ഓരോ സ്റ്റേഡിയത്തിലും ലഭ്യമായ പരമാവധി ബൗണ്ടറി വലിപ്പം ഉണ്ടായിരിക്കണമെന്നും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

ലോകകപ്പിന് തൊട്ടു മുമ്പ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുഹമ്മദ് സിറാജ്, ബാബറിന് തൊട്ടടുത്ത് ശുഭ്മാന്‍ ഗില്‍

കുറഞ്ഞത് 70 മീറ്ററെങ്കിലും ബൗണ്ടറി വലിപ്പമുണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ ബൗണ്ടറി ദൂരം 65 മീറ്ററാണ്. എന്നാല്‍ പഴയ പല ഗ്രൗണ്ടുകളില്‍ ഇപ്പോഴുമിത് 70-75 മീറ്ററാണ്. ബൗണ്ടറിയുടെ വലിപ്പം കൂട്ടുന്നത് ബാറ്റര്‍മാര്‍ക്കും ബൗളര്‍മാക്കും തുല്യ അവസരം ഒരുക്കുമെന്നാണ് ഐസിസിസിയുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios