Asianet News MalayalamAsianet News Malayalam

അവസാനിക്കാറായി അവസരങ്ങള്‍; ഫിഞ്ചിന് മുന്നറിയിപ്പുമായി വോണ്‍

ആരോണ്‍ ഫിഞ്ചിന് ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‍റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രമാണ് ഫിഞ്ചിന് മുന്നിലുള്ളതെന്ന് വോണ്‍. 

one game or two left Shane Warne to Aaron Finch
Author
Nagpur, First Published Mar 5, 2019, 6:17 PM IST

നാഗ്‌പൂര്‍: ഫോമിലല്ലാത്ത ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‍റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ മാത്രമാണ് ഫിഞ്ചിന് മുന്നിലുള്ളത്. ലോകകപ്പില്‍ ഫിഞ്ചുണ്ടാകുമോ എന്ന് ഈ മത്സരങ്ങള്‍ തെളിയിക്കുമെന്നും നാഗ്പൂര്‍ ഏകദിനത്തിന് മുന്‍പ് ഫോക്‌സ് ക്രിക്കറ്റിനോട് ഷെയ്‌ന്‍ വോണ്‍ പറഞ്ഞു. 

ആരോണ്‍ ഫിഞ്ച് നായകനാണ്. അതിനാല്‍ നായകന്‍ ഫോമിലല്ലാത്തത് ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. വിശാഖപട്ടണത്ത് കരിയറിലെ 100-ാം ഏകദിനത്തിനിറങ്ങിയ ഫിഞ്ച് ഡക്കായി നാണംകെട്ടിരുന്നു. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ 37 റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാനായത്. ഫിഞ്ചിന്‍റെ ഫോം ചോദ്യം ചെയ്ത് അലന്‍ ബോര്‍ഡര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios