നിലവിലെ ഫോമില്‍ ഓസീസിനെ ഓസീസില്‍വെച്ച് തോല്‍പിക്കാന്‍ ഇന്ത്യന്‍ ടീമിന് മാത്രമെ കഴിയൂ. അതിനുള്ള പണി ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശമെയുള്ളൂവെന്നും വോണ്‍ ട്വിറ്ററില്‍ വ്യക്തമാക്കി

അഡ്‌ലെയ്ഡ്: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാനെതിരെ ഇന്നിംഗ്സ് വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ടെസ്റ്റില്‍ വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മടങ്ങിയെത്തിയതോടെ വീണ്ടും കരുത്തരായ ഓസീസിന് ഓസ്ട്രേലിയന്‍ മണ്ണില്‍ തോല്‍പ്പിക്കാന്‍ ഇന്ന് ഒരു ടീമിന് മാത്രമെ കഴിയൂവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.

നിലവിലെ ഫോമില്‍ ഓസീസിനെ ഓസീസില്‍വെച്ച് തോല്‍പിക്കാന്‍ ഇന്ത്യന്‍ ടീമിന് മാത്രമെ കഴിയൂ. അതിനുള്ള പണി ആയുധങ്ങള്‍ ഇന്ത്യയുടെ കൈവശമെയുള്ളൂവെന്നും വോണ്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ പുതിയ ചരിത്രം കുറിച്ചിരുന്നു.

Scroll to load tweet…

എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസീസിനെയാണ് അന്ന് വിരാട് കോലിയുടെ ഇന്ത്യ 2-1ന് കീഴടക്കി പരമ്പര സ്വന്തമാക്കിയത്. വാര്‍ണറും സ്മിത്തും തിരിച്ചെത്തിയതോടെ കൂടുതല്‍ കരുത്തരായ ഓസീസിനെ കീഴടക്കുക എന്നത് ഏത് ടീമിനും വെല്ലുവിളിയാവും. അടുത്തവര്‍ഷമാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്നത്.