പ്രധാന വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ ടീമിലെത്തിയാലും റിഷഭ് പന്തിനും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായേക്കില്ല.
മുംബൈ: ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമിനെ നിലനിര്‍ത്താന്‍ സാധ്യതയെന്ന് സൂചന. വിരാട് കോലിയും ജസ്പ്രീത് ബുമ്രയും വിശ്രമം ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇരുവരെയും ഒഴിവാക്കിയാല്‍ പകരം ആരെ കളിപ്പിക്കുമെന്നത് മാത്രമാണ് സെലക്ടര്‍മാര്‍ക്ക് മുന്നിലെ പ്രധാന പരിഗണനാ വിഷയം. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് ഫൈനലിലെത്തിയ ടീമില്‍ നിന്ന് ഇഷാന്‍ കിഷനെ മാത്രമെ സെലക്ടര്‍മാര്‍ ഒഴിവാക്കാനിടയുള്ളൂ എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കിഷന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാവും പരിഗണിക്കുക എന്നാണ് സൂചന. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ് ഏകദിന ടീമില്‍ അവസരമുണ്ടാകില്ല. ഏകദിന ലോകകപ്പിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജു ആദ്യ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. സഞ്ജുവിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ തന്നെ സ്പെഷലിസ്റ്റ് ബാറ്ററായെ പരിഗണിക്കാനിടയുള്ളു.
ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ പുതിയ നിബന്ധനയുമായി ബിസിസിഐ; 3 താരങ്ങള്‍ക്ക് മാത്രം ഇളവ്
എന്നാല്‍ മൂന്നാം നമ്പറില്‍ കോലി കളിച്ചില്ലെങ്കില്‍ റുതുരാജ് ഗെയ്ക്‌വാദ്, ആകും പകരം ടീമിലെത്തുക. പ്രധാന വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ ടീമിലെത്തിയാലും റിഷഭ് പന്തിനും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായേക്കില്ല. ടി20 ടീമില്‍ ആരെ ക്യാപ്റ്റനാക്കണമെന്ന കാര്യത്തിലെ ആശയക്കുഴപ്പമാണ് ടീം പ്രഖ്യാപനം വൈകുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
വീണ്ടും ട്വിസ്റ്റ്, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയെത്തും
തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന ജോലി ഭാരം കാരണം ചില പരമ്പരകളില്‍ കളിക്കാത്ത ഹാര്‍ദ്ദിക് പാണ്ഡ്യയെക്കാള്‍ കോച്ച് ഗൗതം ഗംഭീര്‍ പിന്തുണക്കുന്നത് സൂര്യകുമാര്‍ യാദവിനെയാണ്. ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ച വേണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഗംഭീറിന്‍റെ നിര്‍ദേശത്തില്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഭാവി മുന്നില്‍ കണ്ട് ഹാര്‍ദ്ദിക്കിനെ തന്നെ ക്യാപ്റ്റനാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സൂര്യകുമാറിന് 35ന് അടുത്ത് പ്രായമായെന്നും 2026ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കണമെന്നുമാണ് ഒരു വാദം. സൂര്യ ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലിലോ രാജ്യാന്തര ക്രിക്കറ്റിലോ കഴിവു തെളിയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ടീം പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
