Asianet News MalayalamAsianet News Malayalam

വേഗം കൊണ്ട് വിറപ്പിക്കാന്‍ ബാബറും സംഘവും, ഫഖര്‍ സമാന്‍ പുറത്ത്; ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

അഞ്ച് പേസര്‍മാരുമായിട്ടാണ് പാകിസ്ഥാന്‍ വരുന്നത് ഷഹീന്‍ അഫ്രീദി, നഷീം ഷാ, മുഹമ്മ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

Pakistan announced squad for T20 World cup
Author
First Published Sep 15, 2022, 6:08 PM IST

ഇസ്ലാമാബാദ്: ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് ഫഖര്‍ സമാനെ ഒഴിവാക്കി. ബാബര്‍ അസം നയിക്കുന്ന 15 അംഗ ടീമില്‍ പേസര്‍ ഷഹീന്‍ അഫ്രീദി തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് അഫ്രീദിക്ക് ഏഷ്യാ കപ്പ് നഷ്ടമായിരുന്നു. ഫഖറിനെ സാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിനേയും ന്യൂസിലന്‍ഡില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശാണ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.

അഞ്ച് പേസര്‍മാരുമായിട്ടാണ് പാകിസ്ഥാന്‍ വരുന്നത് ഷഹീന്‍ അഫ്രീദി, നഷീം ഷാ, മുഹമ്മ് വസിം, മുഹമ്മദ് ഹസ്‌നൈന്‍, ഹാരിസ് റൗഫ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഉസ്മാന്‍ ഖാദിര്‍, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ സ്പിന്‍ എറിയും. ബാബറിന് പുറമെ ബാറ്റര്‍മാരായി ആസിഫ് അലി, ഹൈദര്‍ അലി, ഖുഷ്ദില്‍ ഷാ, ഷാന്‍ മസൂദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരും ടീമിലെത്തി. 

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഷഹീന്‍ അഫ്രീദിയെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലാണ് അദ്ദേഹം. അദ്ദേഹം അടുത്തമാസം 15ന് ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം ചേരും. അടുത്തമാസം മുതല്‍ ഷഹീനിന് പന്തെറിഞ്ഞ് തുടങ്ങാന്‍ സാധിക്കും. ലോകകപ്പിനുള്ള ടീ തന്നെയാണ് ന്യൂസിലന്‍ഡില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കുക.

ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ രോഹന്‍ കുന്നുമ്മലിന് സെഞ്ചുറി; അടുത്ത സൂപ്പര്‍ താരമെന്ന് ക്രിക്കറ്റ് ലോകം 

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, ഷദാബ് ഖാന്‍, ആമിര്‍ ജമാല്‍, അബ്രാര്‍ അഹമ്മദ്, ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം ജുനിയര്‍, നസീം ഷാ, ഷാനവാസ് ദഹാനി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.
 

Follow Us:
Download App:
  • android
  • ios